വിമാനത്തില്‍ യാത്രചെയ്യുന്നതിനിടെ തനിക്ക് നേരിട്ട മോശം അനുഭവം വെളിപ്പെടുത്തി ഇന്ത്യയുടെ ബാഡ്മിന്റൻ താരം പി.വി.സിന്ധു. നവംബർ നാലിനു മുംബൈയിലേക്കുള്ള യാത്രയില്‍ ഇൻഡിഗോ 6ഇ 608 വിമാനത്തിൽ വച്ചാണ് തനിക്ക് മോശമായ അനുഭവമെണ്ടായതെന്നും സിന്ധു ട്വിറ്ററിൽ കുറിച്ചു.
ഗ്രൗണ്ട് സ്റ്റാഫിന്റെ പേര് അജീതേഷ് എന്നാണെന്നും സിന്ധു തന്റെ ട്വിറ്ററിൽ കുറിക്കുന്നു. ഇതിനോടകംതന്നെ നിരവധിപേര്‍ സിന്ധുവിനു പിന്തുണയുമായെത്തി. പ്രശസ്ത താരങ്ങള്‍ക്കടക്കം ഇതാണ് അവസ്ഥയെങ്കിൽ സാധാരണക്കാരുടെ അവസ്ഥ എന്തായിരിക്കുമെന്നാണ് ചിലര്‍ ചോദിക്കുന്നത്. #MeToo ക്യാംപെയ്ന്റെ ഭാഗമായും ഈ സംഭവത്തെ ഏറ്റെടുത്തവരുടെ എണ്ണവും കുറവല്ല.