സെമിപ്രവേശനം കരിയറിലെ ഏറ്റവും മികച്ച നിമിഷം; റിയോ ഒളിംപിക്സ് വ്യത്യസ്തമായ വികാരമാണെന്നും പി വി സിന്ധു
ബുധന്‍, 17 ഓഗസ്റ്റ് 2016 (16:08 IST)
റിയോ ഒളിംപിക്സിലെ സെമിപ്രവേശനം കരിയറിലെ ഏറ്റവും മികച്ച നിമിഷമാണെന്ന് ബാഡ്‌മിന്റണ്‍ താരം പി വി സിന്ധു. കരിയറിലെ മികച്ച മുഹൂര്‍ത്തങ്ങളില്‍ ഒന്നാണിത്. ഈ റിയോ ഒളിംപിക്സ് തന്നെ വ്യത്യസ്തമായ വികാരമാണെന്നും വിജയത്തിനു ശേഷം സിന്ധു വ്യക്തമാക്കി.
ലണ്ടൻ ഒളിംപിക്സ് വെള്ളിമെഡൽ ജേതാവായ യിഹാൻ വാങിനെ പരാജയപ്പെടുത്തിയാണ് സിന്ധു സെമി ഫൈനലിൽ ഇടം കണ്ടെത്തിയത്. സെമി ഫൈനലിലെ ഈ വിജയം, ജാപ്പനീസ് താരം നൊസോമി ഒകുഹാരക്കെതിരെ മികച്ച ഫോം പുറത്തെടുക്കാൻ സഹായിക്കുമെന്നും സിന്ധു വ്യക്തമാക്കി.
ഈ റിയോ ഒളിംപിക്സ് തന്നെ വ്യത്യസ്തമായ വികാരമാണ്. കരിയറിലെ മികച്ച മുഹൂർത്തങ്ങളില്‍ ഒന്നാണിത്. വരാനിരിക്കുന്ന മത്സരങ്ങൾ പ്രതീക്ഷ നൽകുന്നു. ഒരോ മത്സരങ്ങളിലും നന്നായി കളിക്കുകയാണെന്നും അത് നിങ്ങൾക്ക് മെഡലും വിജയവും എത്തിക്കുമെന്നും സിന്ധു മത്സരശേഷം പ്രതികരിച്ചു.