പ്രൊ കബഡി ലീഗ് സീസണ്‍ രണ്ടിന് വമ്പന്‍ സ്വീകരണം. ആദ്യസീസണിലെ ഉത്ഘാടനമത്സരം കണ്ടതിനേക്കാള്‍ 45 ശതമാനം വര്‍ദ്ധനയാണ് ഇത്തവണ പ്രൊ കബഡി പ്രേക്ഷകരില്‍ ഉണ്ടായതെന്ന് സംഘാടകര്‍ പറഞ്ഞു.
രണ്ടാം സീസണിലെ ആദ്യയാഴ്ചയില്‍ തന്നെ ഒരു കോടി പ്രേക്ഷകരെയാണ് കബഡി ലീഗിന് ലഭിച്ചത്. ആദ്യസീസണില്‍ ഇത് 70 ലക്ഷമായിരുന്നു.
രണ്ടാം സീസണിലെ ഉദ്ഘാടനദിവസത്തെ അതേ പ്രവണത ആദ്യയാഴ്ച നിലനിര്‍ത്താന്‍ കഴിഞ്ഞെന്നും സംഘാടകര്‍ അവകാശപ്പെട്ടു. കബഡിക്ക് ഓണ്‍ലൈനിലും മികച്ച പ്രതികരണമുണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ട്.