ഫിഫ റാങ്കിങ്ങില്‍ ബ്രസീല്‍ നാലാമത്

Webdunia
വെള്ളി, 9 മെയ് 2014 (16:26 IST)
ഫിഫ പുറത്തിറക്കിയ പുതിയ ലോക റാങ്കിങ്ങില്‍ ബ്രസീല്‍ നാലാമത്. നേരത്തെ ആറാമതായിരുന്നു ബ്രസീല്‍. ഇവരുടെ രണ്ടുവര്‍ഷത്തിനിടയിലെ റാങ്കിങ്ങിലെ ഏറ്റവും മികച്ച നേട്ടമാണിത്.

ഒന്നാംസ്ഥാനം സ്‌പെയിന്‍ നിലനിര്‍ത്തി. ജര്‍മനി, പോര്‍ച്ചുഗല്‍ എന്നിവരുടെ രണ്ടും മൂന്നും സ്ഥാനങ്ങള്‍ക്ക് മാറ്റമില്ലായിരുന്നു. അര്‍ജന്റീന ഏഴാമതാണ്. കൊളംബിയ(5), ഉറുഗ്വായ്(6), സ്വിറ്റ്‌സര്‍ലന്‍ഡ്(8), ഇറ്റലി(9), ഗ്രീസ്(10) എന്നിവരാണ് മറ്റ് പ്രമുഖ സ്ഥാനങ്ങളില്‍.