കാമുകിയെ വെടിവെച്ചുകൊന്ന കേസില്‍ ഓസ്‌കാര്‍ പിസ്റ്റോറിയസ് കുറ്റക്കാരനെന്ന് വിചാരണക്കോടതി. താരത്തിനുള്ള ശിക്ഷ പിന്നീട് കോടതി വിധിക്കും. പിസ്റ്റോറിയസിനെതിരെ മനഃപൂര്‍വ്വമല്ലാത്ത നരഹത്യാക്കുറ്റം തെളിഞ്ഞെതിനെ തുടര്‍ന്നാണ് ഈ കോടതി വിധി പറഞ്ഞത്.
കാമുകിയായ റീവാ സ്റ്റീന്‍കാംപിനെ പിസ്റ്റോറിയസ് ആസൂത്രിതമായി കൊലപ്പെടുത്തിയതാണെന്ന് തെളിയിക്കാനായില്ലെന്ന് ഇന്നലെ കോടതി പറഞ്ഞിരുന്നു. നഃപൂര്‍വ്വമല്ലാത്ത നരഹത്യ, ആയുധം കൈയ്യില്‍ വയ്ക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് കോതി പിസ്റ്റോറിയസിനുമേല്‍ ചുമത്തിയിരിക്കുന്നത്.
2013ലെ വാലന്റീസ് ഡേയിലാണ് കാമുകി റീവ സ്റ്റീന്‍കാംപ് പിസ്‌റ്റോറിയസിന്റെ താമസസ്ഥലത്ത് വെടിയേറ്റു മരിച്ചത്. അര്‍ധരാത്രി വീട്ടില്‍ അതിക്രമിച്ചു ശ്രമിച്ചയാള്‍ എന്നു തെറ്റിദ്ധരിച്ച് പിസ്‌റ്റോറിയസ് വെടിവച്ചുവെന്നാണ് കുറ്റപത്രം. വെടിയൊച്ചയും നിലവിളി ശബ്ദവും കേട്ടതായി നിരവധി സാക്ഷികള്‍ മൊഴി നല്‍കിയിരുന്നു. 20 ഓളം സാക്ഷികളെയാണ് ആറു മാസം നീണ്ട വിചാരണയ്ക്കിടെ വിസ്തരിച്ചത്.
തുറന്നുകിടന്ന ജനാലയ്ക്കുള്ളിലൂടെ ആരോ അകത്തു കയറിയെന്ന ഭയത്തെത്തുടര്‍ന്നാണു കാമുകി ഒളിച്ചിരുന്ന ബാത്ത്റൂമിലേക്കു വെടിവച്ചതെന്നായിരുന്നു പിസ്റ്റോറിയസിന്റെ മൊഴി. വാതിലിനു നേരെ വെടിവച്ചശേഷം താന്‍ അലറി വിളിച്ചു.
തങ്ങള്‍ രണ്ടുപേരും അതിതീവ്രമായ പ്രണയത്തിലായിരുന്നുവെന്നും അതുകൊണ്ടുതന്നെ തികഞ്ഞ സന്തോഷത്തിലായിരുന്നുവെന്നുമാണ് പിസ്റ്റോറിയസ് പറഞ്ഞത്.
എന്നാല്‍ കൃത്രിമക്കാലുകള്‍ ഘടിപ്പിച്ചശേഷം ആയുധവുമായി ഏഴു മീറ്ററോളം നടന്ന ശേഷമാണ് പിസ്റ്റോറിയസ് ബാത്ത്‌റൂം വാതിലിനിടയിലൂടെ വെടിവച്ചതെന്നു പ്രോസിക്യൂട്ടര്‍ കോടതിയില്‍ വാദിച്ചത്. മൂന്നു തവണ റീവയ്ക്കു വെടിയേറ്റു. അവര്‍ക്ക് എവിടെയും പോകാനാവുമായിരുന്നില്ല. തീര്‍ത്തും നിരപരാധിയായ ഒരു യുവതിയെയാണ് പിസ്റ്റോറിയസ് വെടിവച്ചതെന്നും പ്രോസിക്യൂട്ടര്‍ വാദിച്ചു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.