ജോക്കോവിച്ചും സെറീനയും ഈ വര്‍ഷത്തെ താരങ്ങള്‍

Webdunia
ഞായര്‍, 21 ഡിസം‌ബര്‍ 2014 (11:40 IST)
ഇന്റർനാഷണൽ ടെന്നിസ് ഫെഡറേഷന്റെ ഈ വർഷത്തെ ചാമ്പ്യൻ താരങ്ങളായി നൊവാക് ജോക്കോവിച്ചും സെറീന വില്യംസും തെരഞ്ഞെടുക്കപ്പെട്ടു. 33 കാരിയായ സെറീന ഐടിഎഫ് ചാമ്പ്യനാകുന്ന ഏറ്റവും പ്രായമേറിയ താരമാണ്. ഇത് നാലാംതവണയാണ് നൊവാക്ക് വാർഷിക പുരസ്കാരം നേടുന്നത്.

ഈ വർഷം വിംബിൾഡണിലും എടിപി ഫൈനൽസിലും നൊവാക്ക് കിരീടം നേടിയിരുന്നു. ഈ വർഷം സെറീന യുഎസ് ഓപ്പണും ഡബ്ളിയു ടിഎ ചാമ്പ്യൻഷിപ്പും നേടിയിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.