ചരിത്രത്തിലേക്ക് ജാവലിന്‍ എറിഞ്ഞ് നീരജ് ചോപ്ര; ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണം

Webdunia
തിങ്കള്‍, 28 ഓഗസ്റ്റ് 2023 (08:25 IST)
ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണവുമായി ഇന്ത്യയുടെ നീരജ് ചോപ്ര. നിലവിലെ ഒളിംപിക് ചാംപ്യന്‍ കൂടിയായ നീരജ് ഫൈനലില്‍ തന്റെ രണ്ടാം ശ്രമത്തിലെറിഞ്ഞ 88.17 മീറ്ററിന്റെ ബലത്തിലാണ് ഒന്നാമതെത്തിയത്. ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യക്കാരനാണ് നീരജ്. ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിലും ഒളിംപിക്‌സിലും സ്വര്‍ണ മെഡല്‍ നേടുന്ന അത്യപൂര്‍വ നേട്ടം കൂടി ഇതോടെ നീരജ് സ്വന്തമാക്കി. അര്‍ഷാദ് നദീമിനാണ് വെള്ളി. ചെക്ക് റിപ്പബ്ലിക്കിന്റെ ജാക്കുബ് വാദ്‌ലെയ്ക്കാണ് വെങ്കലം. 
 
ഫൗളോടെയായിരുന്നു നീരജിന്റെ തുടക്കം. രണ്ടാം ശ്രമത്തില്‍ 88.17 മീറ്റര്‍ എറിഞ്ഞതോടെയാണ് നീരജ് മുന്നിലെത്തിയത്. രണ്ടാം സ്ഥാനത്തെത്തിയ അര്‍ഷാദ് നദീം 87.82 മീറ്ററാണ് എറിഞ്ഞത്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article