കബഡി ലീഗ്: ജയ്‌പുര്‍ പിങ്ക് പാന്തേഴ്സിന് അപ്രതീക്ഷിത തോല്‍വി

Webdunia
ഞായര്‍, 19 ജൂലൈ 2015 (11:04 IST)
പ്രൊ കബഡി ലീഗ് സീസണ്‍ രണ്ടിന്റെ ആദ്യമത്സരത്തില്‍ ആദ്യസീസണിലെ ജേതാക്കള്‍ക്ക് അപ്രതീക്ഷിത തോല്‍വി. കബഡി ലീഗ് സീസണ്‍ ഒന്നിലെ ജേതാക്കള്‍ ജയ്‌പുര്‍ പിങ്ക് പാന്തേഴ്സിനെ യു മുംബൈ ആണ് പരാജയപ്പെടുത്തിയത്. 29 - 28.
 
ശനിയാഴ്ച വൈകുന്നേരമാണ് പ്രൊ കബഡി ലീഗിന് തുടക്കമായത്. എട്ട് ഫ്രാഞ്ചൈസികളാണ് പ്രൊ കബഡി ലീഗ് സീസണ്‍ രണ്ടില്‍ കിരീടത്തിനായി പോരാടുന്നത്. 37 ദിവസം നീണ്ടു നില്‍ക്കുന്ന ടൂര്‍ണമെങ്കില്‍ 60 മത്സരമാണ് ഉള്ളത്. എട്ട് നഗരങ്ങളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്.
 
43.5 കോടി ടെലിവിഷന്‍ പ്രേക്ഷകര്‍ ആയിരുന്നു ആദ്യ കബഡി ലീഗ് കണ്ടത്. ഇത്തവണ പ്രേക്ഷകരുടെ എണ്ണം വര്‍ധിച്ചേക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. ഇറാനില്‍ നിന്നുള്ള മികച്ച കളിക്കാരുടെ സാന്നിധ്യമാണ് ഇത്തവണത്തെ പ്രത്യേകത.
  
ജയ്പുര്‍ പിങ്ക് പാന്തേഴ്‌സ്, യു മുംബ, ബംഗാള്‍ വാരിയേഴ്‌സ്, ബെംഗളൂരു ബുള്‍സ്, ദബാങ് ഡല്‍ഹി, പൂണേരി പള്‍ട്ടാന്‍സ്, പാട്‌ന പൈററ്റസ്, തെലുങ്കു ടൈറ്റന്‍സ് എന്നീ ടീമുകളാണ് പ്രൊ കബഡി ലീഗില്‍ മാറ്റുരയ്ക്കുന്നത്.