സ്കീയിംഗിനിടെയില് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ് തളര്‍ന്നു കിടക്കുന്ന ഷൂമാക്കറുടെ ആരോഗ്യനില കൂടുതല്‍ വഷളായതായി താന്‍ അറിഞ്ഞു. നിലവിലെ സാഹചര്യം മോശമാണെന്നാണ് അറിയാന്‍ സാധിച്ചതെന്നും ലൂക ഡീ മോണ്ടേമോളോ ഒരു ടെലിവിഷന്‍ പരിപാടിയില്‍ പറഞ്ഞു.
2013 ഡിസംബറിലാണ് ഷൂമാര്ക്കര്ക്ക് ഫ്രാന്‍സിലെ ഒരു മഞ്ഞുമലയില്‍ സ്കീയിംഗ് ചെയ്യുന്നതിനിടെ വീഴുകയും തലയ്ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തത്. മാസങ്ങളോളം കോമയില്‍ കഴിഞ്ഞ താരത്തിന് സംസാരിക്കാന്‍ സാധിക്കുന്നില്ല. പിന്നാലെ ഓര്‍മ്മശക്തിയും നഷ്ടമായതോടെ സ്വിറ്റ്സര്‍ലന്‍ഡിലെ ആഡംബര വീട്ടില്‍ അത്യാധൂനിക ചികിത്സാ സംവിധാനമുള്ള പ്രത്യേക മുറിയിലേക്ക് അദ്ദേഹത്തെ മാറ്റുകയായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യയുടെ നിര്‍ബന്ധപ്രകാരമായിരുന്നു ഇത്. ചുരുക്കം ചില ആളുകള്‍ക്ക് മാത്രമെ അദ്ദേഹത്തെ കാണാന്‍ അനുവാദം നല്കുന്നുള്ളു.