മെസിയും നെയ്‌മറും ആഞ്ഞടിച്ചു, ഗോള്‍ പെരുമഴയില്‍ ബയേണ്‍ മുങ്ങിമരിച്ചു

വ്യാഴം, 7 മെയ് 2015 (09:44 IST)
മെസിയുടെയും നെയ്മറിന്റെയും നേതൃത്വത്തില്‍ ബാഴ്സ നടത്തിയ ഗോള്‍ പ്രഹരത്തില്‍ ജര്‍മ്മന്‍ ക്ലബായ ബയേണ്‍ മ്യൂണിക് തകര്‍ന്നടിഞ്ഞു. അവസാന നിമിഷം വരെ പരസ്പരം പ്രതിരോധിച്ചും പോരടിച്ചും ഗോള്‍‌രഹിതമായി കളിമുന്നോട്ട് പോകവെ കളിയുടെ 77, 80 മിനുട്ടുകളില്‍ തുടര്‍ച്ചയായി രണ്ട് ഗോളുകള്‍ മെസി മ്യൂണികിന്റെ ഗോള്‍വലയിലേക്ക് തൊടുത്തുവിട്ടു. കളി അവസാനിക്കാന്‍ നിമിഷങ്ങള്‍ ശേഷിക്കെ നെയ്മറും ഗോള്‍ തൊടുത്തു. അവസാന 13 മിനിട്ടിനിടെ നേടിയ മൂന്നു ഗോളുകള്‍ക്ക് മറുപടി നല്‍കാന്‍ സാധിക്കാതെ മ്യൂണിക് ചാംപ്യന്‍സ് ലീഗ് ആദ്യ പാദ സെമിയില്‍ ബാഴ്‌സലോണയ്ക്ക് മുന്നില്‍ കീഴടങ്ങി.

ബാ‌ഴ്‌സയുടെ തട്ടകമായ ന്യൂകാമ്പില്‍ നടന്ന മല്‍സരത്തില്‍ തുടക്കംമുതല്‍ ഇരുടീമുകളും ആക്രമിച്ചുകളിച്ചു. എന്നാല്‍ ആര്‍ക്കും ഗോള്‍ നേടാന്‍ സാധിച്ചില്ല. മെസിയും സുവാരസും നിരന്തരം ബയേണ്‍ പ്രതിരോധത്തെ പരീക്ഷിച്ചുകൊണ്ടിരുന്നു. എന്നാല്‍ നെയ്‌മര്‍ക്കു സ്വതസിദ്ധമായ പ്രകടനം പുറത്തെടുക്കാന്‍ ബയേണ്‍ പ്രതിരോധം അവസരം നല്‍കിയതേയില്ല. തിനൊന്നാം മിനുട്ടില്‍ ലൂയിസ് സുവാരസിന് ലഭിച്ച ഒന്നാന്തരം അവസരം ബയേണ്‍ ഗോളി മാനുവല്‍ ന്യൂയറുടെ മുന്നില്‍ അവസാനിക്കുകയായിരുന്നു. ഒരു മിനുട്ടിനുശേഷം ഗോളവസരം നെയ്‌മറും നഷ്‌ടമാക്കി. പതിനേഴാം മിനുട്ടില്‍ തോമസ് മുള്ളറുടെ ക്രോസ് നേരിയ വ്യത്യാസത്തിനുപുറത്തുപോയി. ഇതോടെ ഒന്നാം പകുതി ഗോള്‍‌രഹിതമായി അവസാനിച്ചു.

രണ്ടാം പകുതിയില്‍ രണ്ടുപേരും പരസ്പരം പ്രതിരോധ നിരകളെ ആക്രമിച്ച് കളിക്കാന്‍ തുടങ്ങി. എന്നാല്‍ ആക്രമണത്തിന്റെ മൂര്‍ച്ച ബാഴ്സയ്ക്കായിരുന്നു കൂടുതല്‍ അതുകൊണ്ടുതന്നെ ബയേണ്‍ മ്യൂണിക്കിന്റെ ഗോള്‍വല 77)ം മിനുട്ടില്‍ മെസി ചലിപ്പിച്ചു. മൂന്നു മിനുട്ടിനുശേഷം മെസി വീണ്ടും ഗോളിയെ കബളിപ്പിച്ചു ഡബിള്‍ തികച്ചു. മല്‍സരം 90 മിനുട്ടുംകഴിഞ്ഞു നാലു മിനിട്ടു ഇന്‍ജുറുടൈമും പിന്നിടാന്‍ നിമിഷങ്ങള്‍ ശേഷിക്കെയാണ് നെയ്‌മറുടെ ഗോള്‍ വന്നത്. മെസിയുടെ തകര്‍പ്പന്‍ പാസില്‍നിന്നാണ് നെയ്‌മര്‍ ബാഴ്‌സയുടെ തകര്‍പ്പന്‍ ജയം പൂര്‍ത്തിയാക്കിയത്.

അടുത്തമാസമാണ് രണ്ടാം പാദ സെമിഫൈനല്‍ മല്‍സരം നടക്കുക.എന്നാല്‍ ബയേണിന് ഭാവി അത്ര ആശാസ്യമല്ല. സ്വന്തം തട്ടകത്തില്‍ നടക്കുന്ന രണ്ടാം പാദ മല്‍സരത്തില്‍ കുറഞ്ഞത് നാലുഗോളിനെങ്കിലും ജയിച്ചാല്‍മാത്രമെ ബയേണിന്


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്   ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക