സാനിയ മിര്‍സ-മാര്‍ട്ടിന ഹിംഗിസ് സഖ്യം ഓസ്ട്രേലിയന്‍ ഓപ്പണ്‍ വനിത ഡബിള്‍സില്‍ വിജയക്കൊടി പാറിച്ചു. ഈ സഖ്യത്തിന്റെ തുടര്‍ച്ചയായ മൂന്നാം ഗ്രാന്‍സ്ലാം കിരീടനേട്ടമാണ് ഇത്. ചെക് റിപ്പബ്ലിക്കിന്റെ ഹ്ലവക്കോവ- ഹ്രദേക്ക സഖ്യത്തെയാണ് ഫൈനലില്‍ സനിയ സഖ്യം പരാജയപ്പെടുത്തിയത്. സാനിയയുടെ ആറാം ഗ്രാന്‍സ്ലം നേട്ടവും ഓസ്ട്രേലിയന്‍ ഓപ്പണിലെ കന്നി നേട്ടവുമാണിത്.
ആദ്യ സെറ്റില്‍ സാനിയ-ഹിംഗിംസ് സഖ്യത്തിനൊപ്പം ഹ്ലവക്കോവ- ഹ്രദേക്ക പൊരുതിയെങ്കിലും രണ്ടാം സെറ്റില്‍ സാനിയ സഖ്യത്തോട് പിടിച്ചു നില്‍ക്കാന്‍ ആ സഖ്യത്തിനു സാധിച്ചില്ല. സ്കോര്‍ 7-6, 6-2. സെമിയില്‍ ജൂലിയസ് ജോര്‍ജസ്-കരോളിനപ്ലിസ്കോവ സഖ്യത്തെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയായിരുന്നു സനിയ ഹിംഗിംസ് ജോടി ഫൈനലില്‍ പ്രവേശിച്ചത്.