മലേഷ്യന്‍ ഓപ്പണ്‍: സൈന സെമിയില്‍

Webdunia
ശനി, 4 ഏപ്രില്‍ 2015 (09:54 IST)
സൈന നേവാള്‍ മലേഷ്യന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ സെമിഫൈനലില്‍ പ്രവേശിച്ചു. വനിതാ സിംഗിള്‍സ് ക്വാര്‍ട്ടറില്‍ ചൈനയുടെ സുന്‍ യുവിനെ ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്കാണ് സൈന തോല്‍പിച്ചത്. സ്‌കോര്‍: 21-11, 18-21, 21-17.

ടൂര്‍ണമെന്റ് മൂന്നാം സീഡാണ് സൈന. ഒന്നാം സീഡും നിലവിലെ ജേതാവുമായ ചൈനയുടെ ലി സ്യുറായിയാണ് സെമിയില്‍ സൈനയുടെ എതിരാളി. കഴിഞ്ഞ തവണ സൈന മലേഷ്യന്‍ ഓപ്പണിന്റെ രണ്ടാം റൗണ്ടില്‍ തോറ്റ് പുറത്തായിരുന്നു. 2013ലും 2012ലും സെമിയില്‍ തോറ്റിട്ടുണ്ട്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.