കഴിഞ്ഞ ഇരുപത്തിയേഴ് മത്സരങ്ങളില്‍ തോല്‍വിയറിയാതെ മുന്നേറിയ സെറീന വില്യംസിനെ അട്ടിമറിച്ച് പെട്ര ക്വിറ്റോവ മാഡ്രിഡ് ഓപ്പണ്‍ വനിതാ സിംഗിള്‍സ് ഫൈനലില്‍ കടന്നു. മാഡ്രിഡിലെ കളിമണ്‍കോര്‍ട്ടില്‍ നടന്ന സെമിഫൈനലില്‍ ചെക്ക് താരം നിലം തൊടിയിച്ചില്ല. തുടക്കം മത്സരത്തിന്റെ ആധ്യപത്യം സ്വന്തമാക്കിയ ക്വിറ്റോവ സെറീനയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് ( സ്കോര്‍: 6-2, 6-3) തകര്‍ക്കുകയായിരുന്നു.
മറ്റൊരു മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍ മരിയ ഷാറപ്പോവയും സെമിയില്‍ തോല്‍വിയറിഞ്ഞു. കുസ്നെറ്റ്സോവയാണ് ഷെറപ്പോവയെ പരാജയപ്പെടുത്തിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ഷെറപ്പോവയുടെ തോല്‍വിയും. സ്കോര്‍: 6-2, 6-4.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.