മെഡൽ ഒരു വിജയം മാത്രം അകലെ, പ്രീ ക്വാർട്ടർ കടന്ന ലവ്‌ലീന

അഭിറാം മനോഹർ

ബുധന്‍, 31 ജൂലൈ 2024 (20:35 IST)
പാരീസ് ഒളിമ്പിക്‌സിലെ വനിതാ ബോക്‌സിംഗ് ക്വാര്‍ട്ടര്‍ ഫൈനലിലെത്തി ലവ്ലിന ബോര്‍ഗോഹൈന്‍. 75 കിലോ വിഭാഗത്തില്‍ നോര്‍വെയില്‍ നിന്നുള്ള സുന്നിവ ഹോഫ്സ്റ്റാഡിനെ 5-0 എന്ന സ്‌കോറിന് പരാജയപ്പെടുത്തിയാണ് ലവ്ലീനയുടെ ക്വാര്‍ട്ടര്‍ ഫൈനല്‍ പ്രവേശനം. 
 
 ജൂനിയര്‍ ലോക ചാമ്പ്യനും നിലവിലെ ലോക ഒന്നാം റാങ്ക് താരവുമായ ചൈനയുടെ ലി ഖിയാന്‍ ആണ് ക്വാര്‍ട്ടറില്‍ ലവ്ലീനയുടെ എതിരാളി. ക്വാര്‍ട്ടര്‍ ഫൈനല്‍ വിജയിക്കുകയാണെങ്കില്‍ ഒരു മെഡല്‍ ഉറപ്പാക്കാന്‍ ബോര്‍ഗോഹൈന് സാധിക്കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍