വിനീതിന്റെ ഏകഗോളില്‍ ബ്ലാസ്റ്റേഴ്സ് ജയിച്ചു; മൂന്നാം സീസണ്‍ സെമിയിലേക്ക് തകര്‍പ്പന്‍ എന്‍ട്രി

തിങ്കള്‍, 5 ഡിസം‌ബര്‍ 2016 (09:15 IST)
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മൂന്നാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്സ് സെമി ഫൈനലില്‍ എത്തി. മലയാളിയായ സി കെ വിനീതിന്റെ ഏക ഗോളിലാണ് നോര്‍ത്ത് ഈസ്റ്റിനെ തകര്‍ത്ത് കേരള ബ്ലാസ്റ്റേഴ്സ് സെമി ഫൈനലില്‍ എത്തിയത്.
 
രണ്ടാം പകുതിയില്‍ 66 ആം മിനിറ്റിലാണ് സി കെ വിനീത് വിജയഗോള്‍ നേടിയത്. ആദ്യപകുതിയില്‍ നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും നോര്‍ത്ത് ഈസ്റ്റിന്റെ ഗോളിയുടെ മികച്ച സേവുകളില്‍ ബ്ലാസ്റ്റേഴ്സ് ലീഡ് നേടുന്നതില്‍ അകന്നു നിന്നു. മലയാളിയായ രഹനേഷ് ആയിരുന്നു നോര്‍ത്ത് ഈസ്റ്റ് ഗോളി.
 
ലീഗ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ സെമിയില്‍ എത്താന്‍ ഒരു സമനില മാത്രം മതിയായിരുന്നു. എന്നാല്‍, 66 ആം മിനിറ്റില്‍ റാഫിയുടെ പാസില്‍ വിനീത് ഗോള്‍ വലയിലാക്കിയപ്പോള്‍ സെമിയിലേക്ക് ബ്ലാസ്റ്റേഴ്സിന് രാജകീയപ്രവേശമായി. സീസണില്‍ ആറാം മത്സരം കളിക്കുന്ന വിനീതിന്റെ അഞ്ചാം ഗോള്‍ ആണിത്.

വെബ്ദുനിയ വായിക്കുക