സെഞ്ച്വറി അടിച്ചാല്‍ വലിയ കേമനാണോ? കെ എല്‍ രാഹുലിനെതിരെ വലിയ കളികള്‍ !

Webdunia
തിങ്കള്‍, 3 ജൂണ്‍ 2019 (20:43 IST)
വേള്‍ഡ് കപ്പില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ടീം ഇന്ത്യയുടെ മത്സരം അഞ്ചാം തീയതിയാണ്. ഇന്ത്യന്‍ ജഴ്സിയണിഞ്ഞ് കളത്തില്‍ ഇറങ്ങേണ്ട അവസാന ഇലവനെ ഇനിയും തീരുമാനിച്ചിട്ടില്ല. അന്തിമ ടീം സംബന്ധിച്ച് ഊഹാപോഹങ്ങള്‍ പലതാണ് പരക്കുന്നത്. എന്തായാലും ബംഗ്ലാദേശിനെതിരായ സന്നാഹമത്സരത്തില്‍ സെഞ്ച്വറിയടിച്ച കെ എല്‍ രാഹുലിന് അന്തിമ ഇലവനില്‍ സ്ഥാനം കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാത്രമല്ല, രാഹുലിനെ നാലാം സ്ഥാനത്ത് ഇറക്കാനും ധോണിയും കോഹ്‌ലിയും ആലോചിക്കുന്നുണ്ടത്രേ.
 
എന്നാല്‍ രാഹുല്‍ അന്തിമ ഇലവനില്‍ ഉള്‍പ്പെടുന്നതിനും നാലാമനായി ബാറ്റിംഗിന് ഇറങ്ങുന്നതിനും വലിയ പ്രതിബന്ധങ്ങളെ മറികടക്കേണ്ടതുണ്ടെന്നാണ് അണിയറയില്‍ നിന്ന് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. വലിയ കളികളാണത്രേ പലരും ഇതിനായി കളിക്കുന്നത്.
 
സെഞ്ച്വറി അടിച്ചതുകൊണ്ടുമാത്രം ടീമില്‍ ഉള്‍പ്പെടുത്തണമെന്ന് നിര്‍ബന്ധമൊന്നുമില്ലെന്നും അതല്ല മികച്ച കളിക്കാരനുള്ള മാനദണ്ഡമെന്നും സഞ്ജയ് മഞ്ജരേക്കര്‍ ഉള്‍പ്പടെയുള്ള പ്രമുഖര്‍ വിലയിരുത്തുന്നതായാണ് വിവരം. നാലാം നമ്പരിലേക്കുള്ള ആദ്യ ചോയ്സ് വിജയ് ശങ്കറാണെന്നും അദ്ദേഹം നന്നായി പെര്‍ഫോം ചെയ്തില്ലെങ്കില്‍ മാത്രം മറ്റുള്ള ആള്‍ക്കാരെ നോക്കിയാല്‍ മതിയെന്നുമാണ് മഞ്ജരേക്കര്‍ പറയുന്നത്.
 
മഞ്ജരേക്കര്‍ തനിക്ക് ഇഷ്ടമുള്ള ഒരു 11 അംഗ ടീമിനെയും വെളിപ്പെടുത്തിയിട്ടുണ്ട്. അതനുസരിച്ച് നാലാം നമ്പറില്‍ വിജയ് ശങ്കര്‍ ബാറ്റിംഗിനിറങ്ങും. കേദാര്‍ ജാദവിനെയും ആ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ധോണി ആറാമനായി ഇറങ്ങണമെന്നും അതിനുശേഷം മാത്രമേ ഹാര്‍ദ്ദിക് പാണ്ഡ്യയെ ഇറക്കാവൂ എന്നുമാണ് സഞ്ജയ് മഞ്ജരേക്കറുടെ പക്ഷം. കെ എല്‍ രാഹുല്‍ അദ്ദേഹത്തിന്‍റെ മനസിലുഇള്ള ടീമില്‍ ഉള്‍പ്പെട്ടിട്ടില്ല.
 
എന്തായാലും അന്തിമ ഇലവനില്‍ ആരൊക്കെ കളിക്കുമെന്ന് അഞ്ചാം തീയതി അറിയാം. ഇപ്പോഴത്തെ സാഹചര്യം അനുസരിച്ച് നാലാം നമ്പറില്‍ വിജയ് ശങ്കറിനേക്കാള്‍ കെ എല്‍ രാഹുലിന് തന്നെയാണ് മുന്‍‌തൂക്കം.

അനുബന്ധ വാര്‍ത്തകള്‍

Next Article