കാരണം, പൊട്ടിത്തെറിക്കാന്‍ തയ്യാറായി നില്‍ക്കുകയാണ് ലോകകപ്പിലെ ടീമുകള്‍. 400 റണ്‍സിനടുത്ത് സ്കോര്‍ ചെയ്താല്‍ പോലും അത് അനായാസം മറികടക്കാന്‍ ശേഷിയുള്ള ടീമുകളാണ് ലോകകപ്പിനെത്തുന്നത്. അതുകൊണ്ടുതന്നെ വമ്പന്‍ സ്കോറുയര്‍ത്തി ആദ്യം തന്നെ വിജയം ഉറപ്പാക്കേണ്ട ബാധ്യതയാണ് കോഹ്‌ലിയും ധോണിയും ചേര്‍ന്ന് നല്‍കുന്നത്.
നല്ല ബൌളര്‍മാരെ ബഹുമാനിക്കുമ്പോഴും അവരുടെ മോശം ബോളുകളെ പ്രഹരിക്കുക, മോശം ബൌളര്‍മാരെ പരമാവധി ശിക്ഷിക്കുക, വിക്കറ്റുകള്‍ പെട്ടെന്ന് കൊഴിഞ്ഞാല്‍ സുരക്ഷിതമായി കളിക്കാന്‍ ശ്രമിക്കുകയും അതേസമയം തന്നെ സ്കോര്‍ കാര്‍ഡ് വേഗത്തില്‍ ചലിപ്പിക്കുകയും ചെയ്യുക, അവസാന 15 ഓവറുകളില്‍ ആഞ്ഞടിക്കുക തുടങ്ങിയ തന്ത്രങ്ങളാണ് ഇതിനായി ആവിഷ്കരിക്കുന്നത്.