ബലോട്ടെലിയുടെ സ്വര്‍ണവും വാച്ചും കള്ളന്‍ കൊണ്ടു പോയി

Webdunia
തിങ്കള്‍, 19 മെയ് 2014 (10:34 IST)
ഫുട്ബോളര്‍ മരിയോ ബലോട്ടെലിയുടെ മിലാനിലുള്ള വീട്ടില്‍ കള്ളന്‍ കയറി. ബലോട്ടെലിയുടെ പോര്‍ഷെ കാറും സ്വര്‍ണവും വാച്ചുകളും മോഷണം പോയി. പിന്നീട് വീടിന് ആടുത്തു നിന്നും കാര്‍ കണ്ടെത്തി. ബലോട്ടെലി രാത്രി ഡിന്നറിന് പോയ സമയത്താണ് മോഷണം നടന്നത്. വംശീയ ആക്ഷേപങ്ങള്‍ക്കെതിരെ പ്രതികരിച്ചതിന്റെ പേരില്‍ വിവാദം സൃഷ്ടിച്ചിട്ടുള്ള ബലോട്ടെലി ഇപ്പോള്‍ എസിമിലാന്‍ താരമാണ്.