ഐ എസ് എല്‍: പുനെയ്ക്ക് എതിരെ നോര്‍ത്ത് ഈസ്റ്റിന് വിജയം

വ്യാഴം, 3 ഡിസം‌ബര്‍ 2015 (12:04 IST)
കഴിഞ്ഞദിവസം നടന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മത്സരത്തില്‍ പുനെയ്ക്ക് എതിരെ നോര്‍ത്ത് ഈസ്റ്റിന് വിജയം. 3-2നായിരുന്നു നോര്‍ത്ത് ഈസ്റ്റിന്റെ വിജയം. ആദ്യപകുതിയുടെ നാലാം മിനിറ്റില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് സ്‌കോര്‍ ചെയ്തു. നോര്‍ത്ത് ഈസ്റ്റ് താരം നിക്കോളാസ് വലെസിന്റേത് ആയിരുന്നു ഗോള്‍.
 
എട്ടാം മിനിറ്റില്‍ തന്നെ ജെയിംസ് ബെയിലിയുടെ പൂനെ തിരിച്ചടിച്ചു. പതിനെട്ടാം മിനിറ്റില്‍ നോര്‍ത്ത് ഈസ്റ്റിനു വേണ്ടി ഡിയോമാന്‍സി കമാര പൂണെയുടെ വല ചലിപ്പിച്ചു. കളിയുടെ 43ആം മിനിറ്റില്‍ നോര്‍ത്ത് ഈസ്റ്റിന്റെ മൂന്നാം ഗോള്‍ പിറന്നു. ഇടതു വിങ്ങില്‍ നിന്നും ബ്രൂണോ എടുത്ത മനോഹരമായ ഒരു ഫ്രീകിക്ക്  ആഫ്രിക്കന്‍ താരമായ ആന്ദ്രെ ബൈക്കിയുടെ ഹെഡറിലൂടെ പൂനെയുടെ വല കുലുക്കുകയായിരുന്നു.
 
86 ആം മിനിറ്റില്‍ പുനെയ്ക്ക് വേണ്ടി അഡ്രിയാന്‍ മുട്ടു രണ്ടാമത്തെ ഗോള്‍ നേടി‍. 13 കളികളില്‍ നിന്ന് 17 പോയിന്റുമായാണ് നോര്‍ത്ത് ഈസ്റ്റ് 12 കളികളില്‍ നിന്ന് 15 പോയിന്റ് നേടിയ പുനെ സിറ്റിയെ നേരിടാനിറങ്ങിയത്.

വെബ്ദുനിയ വായിക്കുക