ബ്ലാസ്റ്റേഴ്സ് കപ്പടിക്കും, ഐ‌എസ്‌എല്ലില്‍ പടയൊരുക്കാന്‍ മികച്ച മധ്യനിര

Webdunia
ബുധന്‍, 5 ഓഗസ്റ്റ് 2015 (10:18 IST)
ഐഎസ്എൽ രണ്ടാം സീസണിൽ കരുത്തുകാണിക്കാന്‍ കേരളാ ബ്ലാസ്റ്റേഴ്സ് നീക്കം ഊര്‍ജ്ജിതപ്പെടുത്തി. കരുത്തുള്ള മധ്യനിരയെ ഉണ്ടാക്കിയെടുത്ത് ഇത്തവണ കിരീടം നേടുക എന്നതാണ് ബ്ലാറ്റ്സ്റ്റേര്‍സിന്റെ ലക്ഷ്യം.

പ്രതിരോധത്തിൽ മാർക്കീ താരം കാർലോസ് മർച്ചേന,  ബ്രസീലുകാരൻ ഇർവിൻ സ്പിറ്റ്സ്നർ, സ്പാനിഷ് യുവതാരം ഹൊസ്വേയ് പ്രീറ്റോ, പീറ്റർ റമേജ് എന്നിവരെ ബ്ലാസ്റ്റേഴ്സ് കളത്തിലിറക്കുന്നുണ്ട്.

ഇംഗ്ലണ്ടിൽനിന്നുള്ള ഗോൾ കീപ്പർ സ്റ്റീഫൻ ബൈവാട്ടറും ബ്ലാസ്റ്റേഴ്സിനു കളിക്കും.  യുവ സ്ട്രൈക്കർമാരായ സാഞ്ചസ് വാട്ട്, അന്റോണിയോ ജർമൻ എന്നിവർകൂടിയെത്തുമ്പോൾ വിദേശതാരങ്ങളുടെ എണ്ണം പത്താകും. നിലവില്‍ വിദേശതാരങ്ങളുടെ എണ്ണം എഴാണ്.