ഐ എസ് എല്‍ രണ്ടാം സീസണിന് ഇന്ന് തുടക്കം

Webdunia
ശനി, 3 ഒക്‌ടോബര്‍ 2015 (09:07 IST)
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് രണ്ടാം സീസണിന് ഇന്ന് തുടക്കം. ഉദ്ഘാടനമത്സരത്തില്‍ നിലവിലുള്ള ചാമ്പ്യന്മാരായ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയും ചെന്നൈയിന്‍ എഫ് സിയും ഏറ്റുമുട്ടും. ചെന്നൈ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലാണ് ആദ്യമത്സരം.
 
രണ്ടരമാസത്തോളം നീണ്ടു നില്‍ക്കുന്ന ഫുട്‌ബോള്‍ ആവേശത്തിന് ഉദ്ഘാടന ചടങ്ങിന് കൊഴുപ്പേകാന്‍ സാക്ഷാല്‍ എ ആര്‍ റഹ്‌മാനും ഐശ്വര്യ റായ് ബച്ചനും എത്തും.  ഇവര്‍ രണ്ടുപേരും തന്നെയാണ് ഉദ്ഘാടന ചടങ്ങിന്റെ പ്രധാന ആകര്‍ഷണം. ആലിയ ഭട്ടും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാനെത്തും എന്നാണ് കരുതുന്നത്.
 
ചെന്നൈയിന്‍ എഫ് സി, അത്‌ലറ്റിക്കോ കൊല്‍ക്കൊത്ത, ഗോവ എഫ് സി, ഡല്‍ഹി ഡൈനാമോസ്, പുണെ സിറ്റി, മുംബൈ സിറ്റി, കേരള ബ്ലാസ്റ്റേഴ്സ്, നോര്‍ത്ത്  ഈസ്റ്റ് യുണൈറ്റഡ് എന്നീ ടീമുകളാണ് രണ്ടരമാസം നീളുന്ന ഫുട്‌ബോള്‍ മാമാങ്കത്തില്‍ അണിനിരക്കുക.