പെഡ്രോസ്സയും ഒലിവീറയും ഒരു മുറിയിലായിരുന്നു താമസിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം രാത്രി ഒലിവീര്‍ ഗോണ്ക്ലേവിനെ മുറിയിലേക്ക് ക്ഷണിക്കുകയായിരുന്നു. മുറിയിലെ ‘മത്സരം’ ഇപ്പോള്‍ അവസാനിക്കുമെന്ന പ്രതീക്ഷയില്‍ പതിനേഴുകാരിയായ പെഡ്രോസ്സ രാത്രി മുഴുവന്‍ വെളിയില്‍ കാത്തിരുന്നുവെങ്കിലും അകത്ത് ഒന്നും അവസാനിച്ചിരുന്നില്ല.
പുലര്‍ച്ചെയാണ് ഒലിവീറിന്റെ സുഹൃത്ത് മുറിയില്‍ നിന്ന് പോയത്. അതുവരെ മുറിയുടെ വെളിയില്‍ കാത്തിരിക്കുകയായിരുന്നു പെഡ്രോസ്സ. ഇതിനെച്ചൊല്ലി ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാകുകയും ചെയ്തു. ഒളിമ്പിക്സ് മത്സരത്തോടെ പിരിയാനും തീരുമാനിക്കുകയായിരുന്നു.
ഒലിവീറയ്ക്കൊപ്പമുള്ള ജോഡി ഇനിയില്ലെന്നും താന്‍ വ്യക്തിഗത മത്സരങ്ങളിലേക്ക് തിരിയുകയാണെന്നും പെഡ്രോസ്സ പറഞ്ഞു. എന്നാല്‍ സംഭവിച്ച കാര്യങ്ങളെ നിസാരവത്കരിച്ചിരിക്കുകയാണ് ഇരുപതുകാരിയായ ഒലിവീറ. ഒളിമ്പിക്സ് വില്ലേജില്‍
സംഭവിച്ചതെല്ലാം തന്റെ വ്യക്തിപരമായ കാര്യമാണ്. അതിനെ കുറിച്ച് പറയാന്‍ താത്പര്യമില്ലെന്നാണ് ഒലിവീറ പ്രതികരിച്ചത്.