ഉത്തർപ്രദേശിൽ തൊഴിലുറപ്പ് പദ്ധതിയിൽ രജിസ്റ്റർ ചെയ്തവരിൽ മുഹമ്മദ് ഷമിയുടെ സഹോദരിയും ഭർത്താവുമെന്ന് റിപ്പോർട്ട്

അഭിറാം മനോഹർ

ബുധന്‍, 26 മാര്‍ച്ച് 2025 (18:31 IST)
ഉത്തര്‍പ്രദേശില്‍ മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ പേര് രജിസ്റ്റര്‍ ചെയ്തവരുടെ പട്ടികയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം താരം മുഹമ്മദ് ഷമിയുടെ സഹോദരിയുമുണ്ടെന്ന് റിപ്പോര്‍ട്ട്. ഉത്തര്‍പ്രദേശിലെ അംരോഹ ജില്ലയില്‍ നിന്നാണ് ഷമിയുടെ സഹോദരി ഷാബിനയും ഭര്‍ത്താവും ഭര്‍ത്താവിന്റെ സഹോദരിയും തൊഴിലുറപ്പ് പദ്ധതിയില്‍ പേര് രജിസ്റ്റര്‍ ചെയ്ത് ജോലി ചെയ്തതായി കാണിച്ച് പണം കൈപറ്റിയതെന്ന് എബിപി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
 
2021- 2024 കാലയളവില്‍ തൊഴിലുറപ്പ് പദ്ധതി പ്രകാരം ജോലി ചെയ്തതിന് ഇരുവരുടെയും അക്കൗണ്ടുകളില്‍ വേതനതുക എത്തിയതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ വാര്‍ത്തയെ പറ്റി ഷമിയോ കുടുംബാംഗങ്ങളോ ഇതുവരെ പ്രതികരിച്ചിട്ടില്ല. അംരോഹ ജില്ലയിലെ ജോയ ബ്ലോക്കിലെ പലോല ഗ്രാമത്തിലാണ് സര്‍ക്കാര്‍ ഫണ്ട് ദുരുപയോഗം ചെയ്തിരിക്കുന്നത്. ഷമിയുടെ സഹോദരി ഷാബിനയുടെ ഭര്‍തൃമാതാവായ ഗുലേ ഐഷയാണ് ഇവിടത്തെ ഗ്രാമാധ്യക്ഷ.
 
 2021ല്‍ രജിസ്‌ട്രേഷന്‍ നടത്തിയ ഷാബിനയുടെ അക്കൗണ്ടിലേക്ക് മാത്രം 70,000 രൂപയോളം വേതനമായി വന്നിട്ടുണ്ട്. ഷാബിനയുടെ ഭര്‍ത്താവ് ഗസ്‌നവിയുടെ അക്കൗണ്ടിലേക്ക് 66,000 രൂപയും ഇപ്രകാരം എത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഷാബിനയുടെ ഭര്‍തൃസഹോദരി നേഹയുടെ പേരും തട്ടിപ്പില്‍ ഉള്‍പ്പെട്ടിട്ടുള്ളതായാണ് സൂചന.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍