റിയോ ഒളിംപിക്സില്‍ ഹോക്കിയില്‍ ഇന്ത്യയുടെ പുരുഷ, വനിതകള്‍ക്ക് തോല്‍വി. പുരുഷ ഹോക്കിയില്‍ ജര്‍മ്മനിയോട് ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ഇന്ത്യ തോറ്റിരുന്നു. വനിത ഹോക്കിയില്‍ ബ്രിട്ടനെതിരെ രണ്ടാം മത്സരത്തിനിറങ്ങിയ ഇന്ത്യയെ ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്കാണ് ബ്രിട്ടണ്‍ തോല്പിച്ചത്.
ആദ്യമത്സരത്തില്‍ ജപ്പാനെ സമനിലയില്‍ തളച്ചതിന്റെ ആത്മവിശ്വാസം ബ്രിട്ടണെതിരെ പോരാടാന്‍ ഇന്ത്യയ്ക്ക് സഹായകമായില്ല. തുടര്‍ച്ചയായ രണ്ടു ജയങ്ങളുമായി ആറു പോയിന്റോടെ ബ്രിട്ടനാണ് ഒന്നാമത്. നാളെ ഓസ്ട്രേലിയയ്ക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.