ശ്രീജേഷിന് ആദരമായി പതിനാറാം നമ്പർ ജേഴ്സി പിൻവലിച്ച് ഹോക്കി ഇന്ത്യ, ഇനിയാർക്കും ലഭിക്കില്ല

അഭിറാം മനോഹർ

ബുധന്‍, 14 ഓഗസ്റ്റ് 2024 (14:01 IST)
ഇന്ത്യയ്ക്ക് പാരീസ് ഒളിമ്പിക്‌സില്‍ വെങ്കല മെഡല്‍ നേടികൊടുത്തതിന് പിന്നാലെ അന്താരാഷ്ട്ര ഹോക്കിയില്‍ നിന്നും ഇന്ത്യന്‍ ഹോക്കി താരമായ ശ്രീജേഷ് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. ഏഷ്യന്‍ ഗെയിംസിലും ഒളിമ്പിക്‌സിലുമടക്കം ഇന്ത്യ നേടിയ പല മെഡല്‍ നേട്ടങ്ങള്‍ക്കും പിന്നില്‍ ശ്രീജേഷിന്റെ മികച്ച പ്രകടനങ്ങളായിരുന്നു. ഇപ്പോഴിതാ ഇന്ത്യന്‍ ഹോക്കിക്ക് നല്‍കിയ സംഭാവനകളെ മാനിച്ച് ശ്രീജേഷിന്റെ പതിനാറാം നമ്പര്‍ ജേഴ്‌സി പിന്‍വലിച്ചിരിക്കുകയാണ് ഹോക്കി ഇന്ത്യ.
 
ഹോക്കിയില്‍ നിന്നും വിരമിച്ച ശ്രീജേഷ് ജൂനിയര്‍ നാഷണല്‍ ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ശ്രീജേഷിനുള്ള ആദരസൂചകമായി സീനിയര്‍ ടീമിന്റെ പതിനാറാം ജേഴ്‌സിയാണ് പിന്‍വലിച്ചത്. എന്നാല്‍ ജൂനിയര്‍ ജേഴ്‌സിയില്‍ മാറ്റമുണ്ടാകില്ല. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍