India vs England, 2nd Test: സിറാജിനെ ബാറ്റെടുപ്പിച്ചു, അര്‍ഷ്ദീപ് ബുംറയ്ക്കു പകരക്കാരന്‍; ഇന്ത്യ രണ്ടാം ടെസ്റ്റിനു ഇറങ്ങുമ്പോള്‍

രേണുക വേണു

ചൊവ്വ, 1 ജൂലൈ 2025 (09:56 IST)
India vs England 2nd Test

India vs England, 2nd Test: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരം നാളെ (ജൂലൈ 2) മുതല്‍ എഡ്ജ്ബാസ്റ്റണില്‍. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യ കളി തോറ്റ ഇന്ത്യ 1-0 ത്തിനു പിന്നിലാണ്. 
 
ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 3.30 നാണ് മത്സരം ആരംഭിക്കുക. ജിയോ ഹോട്ട്സ്റ്റാറിലും സോണി സ്‌പോര്‍ട്‌സിലും മത്സരങ്ങള്‍ തത്സമയം കാണാം. 
 
ഒന്നാം ടെസ്റ്റിലെ പ്ലേയിങ് ഇലവനില്‍ മാറ്റങ്ങളുമായാകും ഇന്ത്യ എഡ്ജ്ബാസ്റ്റണില്‍ ഇറങ്ങുക. പേസര്‍ ജസ്പ്രിത് ബുംറയ്ക്കു വിശ്രമം അനുവദിക്കും. പകരം അര്‍ഷ്ദീപ് സിങ് ആയിരിക്കും കളിക്കുക. ശര്‍ദുല്‍ താക്കൂറിനു പകരം നിതീഷ് കുമാര്‍ റെഡ്ഡി പ്ലേയിങ് ഇലവനില്‍ സ്ഥാനംപിടിക്കും. രവീന്ദ്ര ജഡേജയ്ക്കു പകരം കുല്‍ദീപ് യാദവ് ഇറങ്ങാനും സാധ്യതയുണ്ട്. 
 
ബൗളര്‍മാര്‍ക്കുള്ള പ്രത്യേക ബാറ്റിങ് പരിശീലനം ഇന്ത്യന്‍ ക്യാംപില്‍ നടക്കുന്നുണ്ട്. ഒന്നാം ടെസ്റ്റില്‍ ഇന്ത്യയുടെ വാലറ്റം അമ്പേ പരാജയമായിരുന്നു. അതിനാല്‍ ബൗളര്‍മാര്‍ ബാറ്റിങ്ങിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് മുഖ്യപരിശീലകന്‍ ഗൗതം ഗംഭീര്‍ നിര്‍ദേശം നല്‍കി. ഇന്ത്യയുടെ ബാറ്റിങ് പരിശീലകന്‍ സിതാന്‍ഷു കൊട്ടക്കിന്റെ നേതൃത്വത്തിലാണ് നെറ്റ്‌സില്‍ ബൗളര്‍മാര്‍ക്കു പ്രത്യേക ബാറ്റിങ് പരിശീലനം നല്‍കുന്നത്. മുഹമ്മദ് സിറാജ് കൂടുതല്‍ സമയം ചെലവഴിച്ചത് നെറ്റ്സിലെ ബാറ്റിങ് പരിശീലനത്തിനാണ്. പന്തുകള്‍ ലീവ് ചെയ്യാനും പ്രതിരോധിക്കാനും ബൗളര്‍മാര്‍ക്കു പ്രത്യേക പരിശീലനം നല്‍കി. അര്‍ഷ്ദീപ് സിങ്, കുല്‍ദീപ് യാദവ്, പ്രസിദ്ധ് കൃഷ്ണ എന്നിവരും ബാറ്റിങ് പരിശീലനം നടത്തി. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍