Paris Olympics 2024: ഒളിമ്പിക്സ് സമാപനചടങ്ങ്, ശ്രീജേഷും മനു ഭാകറും ഇന്ത്യൻ പതാകയേന്തും

അഭിറാം മനോഹർ

വെള്ളി, 9 ഓഗസ്റ്റ് 2024 (18:17 IST)
Sreejesh, Manubhakar
ഒളിമ്പിക്‌സ് സമാപനചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക ഇന്ത്യന്‍ ഹോക്കിയുടെ ഇതിഹാസതാരവും മലയാളിയുമായ പി ആര്‍ ശ്രീജേഷും ഷൂട്ടിംഗ് താരം മനു ഭാകറും. ഞായറാഴ്ചയാണ് ഒളിമ്പിക്‌സിന് സമാപനമാവുക. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനാണ് മാര്‍ച്ച് പാസ്റ്റില്‍ പതാകയേന്തുന്ന താരങ്ങളുടെ പേരുകള്‍ പുറത്തുവിട്ടത്.
 
 ഉദ്ഘാടന മാര്‍ച്ച് പാസ്റ്റില്‍ അജാന്ത ശരത് കമലും പി വി സിന്ധുവുമായിരുന്നു ഇന്ത്യന്‍ പതാകയേന്തിയത്. കരിയറിലെ അവസാന അന്താരാഷ്ട്ര മത്സരത്തില്‍ സ്‌പെയിനെ തകര്‍ത്ത് വെങ്കലമെഡല്‍ നേട്ടവുമായാണ് ശ്രീജേഷ് വിരമിച്ചത്. ഒളിമ്പിക്‌സ് ഹോക്കിയില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടത്തില്‍ വലിയ സംഭാവനയാണ് ശ്രീജേഷ് നല്‍കിയത്. 
 
അതേസമയം പാരീസ് ഒളിമ്പിക്‌സില്‍ 2 മെഡല്‍ നേട്ടങ്ങളുമായി രാജ്യത്തിന്റെ അഭിമാനമുയര്‍ത്താന്‍ ഷൂട്ടിംഗ് താരമായ മനു ഭാക്കറിനായിരുന്നു. വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തിലും ഇതേ ഇനത്തിലെ മിക്‌സഡ് പോരാട്ടത്തിലും വെങ്കല മെഡലാണ് താരം നേടിയത്. ഒരൊറ്റ ഒളിമ്പിക്‌സില്‍ 2 മെഡലുകള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡും ഇതോടെ മനു ഭാകര്‍ സ്വന്തമാക്കിയിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍