ഫോർമുല വണ്ണിൽ ഏഴുതവണ ചാമ്പ്യനായ ലൂയിസ് ഹാമിൽട്ടണ് ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ആദരം. ബ്രിട്ടീഷ് രാജകുമാരന്‍ ചാള്‍സില്‍ നിന്ന് ലൂയിസ് ഹാമില്‍ട്ടണ്‍ നൈറ്റ്വുഡ്(knighthood) പദവി സ്വീകരിച്ചു. സര്‍ എന്ന പദവിയാണ് ഇതിലൂടെ ലൂയിസ് ഹാമിൽട്ടണ് ലഭിക്കുക. ബുധനാഴ്‌ച്ചയാണ് താരത്തെ വിൻഡ്‌സർ കൊട്ടാരത്തിൽ വെച്ച് ആദരിച്ചത്.
നൈറ്റ് വുഡ് പദവി ലഭിക്കുന്ന നാലാമത്തെ എഫ് വണ്‍ ഡ്രൈവറാണ് ലൂയിസ് ഹാമില്‍ട്ടണ്‍. 2001ല്‍ ജാക്കി സ്റ്റിവാര്‍ട്ട്, 2000ല്‍ സ്റ്റിര്‍ലിംഗ് മോസ്, 1979ല്‍ ജാക്ക് ബ്രാബ്ഹാം എന്നിവരാണ് ഇതിന് മുന്‍പ് സര്‍ പദവി നേടിയിട്ടുള്ളത്.