യുഎസ് തൊഴിൽ വകുപ്പിന്റെ കണക്ക് പ്രകാരം 2020നവംബറിനുശേഷം ഉപഭോക്തൃ വില സൂചിക 6.8ശതമാനമാണ് ഉയര്‍ന്നത്. ഇന്ധനം,ഭക്ഷണം,താമസം വാഹനം എന്നിങ്ങനെയെല്ലാത്തിനും വില ഉയർന്നതിനാൽ ആഗോളതലത്തിൽ തന്നെ കേന്ദ്രബാങ്കുകൾ സമ്മർദ്ദത്തിലാണ്. ഇതോടെ ഫെഡറല്‍ റിസര്‍വിന്റെ ഈ വര്‍ഷത്തെ അവസാന യോഗത്തില്‍ ബോണ്ട് തിരികെവാങ്ങല്‍ പദ്ധതി വേഗത്തിലാക്കാനുള്ള തീരുമാനമെടുത്തേക്കും.
ആഗോളതലത്തിൽ വിലക്കയറ്റം ഉണ്ടാകുന്നത് ഇറക്കുമതി ചെയ്യുന്ന വസ്‌തുക്കളുടെ വില ഉയരാൻ കാരണമാകും. കൂടാതെ നിലവിലെ പണനയം കർശനമാക്കുന്നതുൾപ്പടെ പലിശനിരക്കുകൾ മാറ്റുന്നതിനും കേന്ദ്രബാങ്കുകൾ നിർബന്ധിതരായേക്കും. അതിനാൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥയെയും യുഎസ് വിലക്കയറ്റം ബാധിക്കും. രാജ്യത്ത് പലിശ നിരക്ക് വർധിപ്പിക്കാൻ ആർബിഐ തീരുമാനമുണ്ടാവുകയാണെങ്കിൽ അത് രാജ്യത്ത് വിലക്കയറ്റം കൂടുതൽ രൂക്ഷമാക്കിയേക്കും.