അമേരിക്കയിൽ നടക്കുന്ന ഇന്റർ നാഷണൽ ചാമ്പ്യൻസ് കപ്പ് ഫുട്ബാൾ ടൂർണമെന്റിൽ യൂറോപ്യൻ ചാമ്പ്യൻമാരായ ബാഴ്സലോണയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ഇംഗ്ളീഷ് ക്ളബ് മാഞ്ചസ്റ്റർ യുണൈറ്റഡ് തകർത്തു.
മറ്റൊരു മത്സരത്തിൽ ചെൽസി പെനാൽറ്റി ഷൂട്ടൗട്ടിൽ പാരീസ് എസ് ജിയെ 6-5ന് തോൽപ്പിച്ചു. നിശ്ചിത സമയത്ത് 1-1 ന് സമനിലയിൽ കുരുങ്ങിയതോടെയാണ് ഷൂട്ടൗട്ട് വേണ്ടി വന്നത്. ഷൂട്ടൗട്ടിൽ രണ്ട് കിക്കുകൾ സേവു ചെയ്ത ചെൽസി ഗോളി കുർട്ടോയ്സാണ് മത്സരത്തിലെ ഹീറോ ആയത്.
മറ്റു മത്സരങ്ങളിൽ എസി മിലാൻ 1-0 ത്തിന് ഇന്റർമിലാനെയും ഫിയോറന്റിന ഷൂട്ടൗട്ടിൽ 5-4 ന് ബെൻ ഫിക്കയെയും തോൽപ്പിച്ചു.