നൂറ്റാണ്ടിലെ ഇടി എന്ന് വിശേഷിപ്പിക്കാവുന്ന് ബോക്സിംഗ് ഇതിഹാസ താരങ്ങള്‍ തമ്മിലുള്ള തീ പാറുന്ന പോരാട്ടം അമേരിക്കയിലെ സ്വപ്ന നഗരിയായ ലാസ് വേഗാസിലെ ഗ്രാൻഡ് ഗാർഡൻ അരീനയില്‍ നടക്കും. ചരിത്രത്തിലെ ഏറ്റവും പ്രതിഫലത്തുകയുള്ള കായിക മത്സരത്തില്‍ 700 കോടി രൂപയാണ് സമ്മാനമായി നല്‍കുക. ഇന്ത്യന്‍ സമയം നാളെ രാവിലെ ആറ് മണി മുതലാണ് മത്സരം. 38 കാരനായ ഫ്ലോയിഡ് മേയ് വെതറും 36കാരനായ മാനി പക്വിയാവോയും തമ്മിലാണ് ഏറ്‍റുമുട്ടൽ.
40 വര്‍ഷം മുന്‍പ് ബോക്സിങ് ഇതിഹാസം മുഹമ്മദ് അലിയും റോണ്‍ ലൈലും തമ്മില്‍ നടന്ന ഏറ്റുമുട്ടലിന്റെ പ്രതീതിയാണ് മത്സരത്തിനുള്ളത്. മുഹമ്മദ് അലിയേക്കാള്‍ മികച്ച താരമെന്ന് സ്വയം വിശേഷിപ്പിക്കുന്ന മെയ്വെതര് റിങ്ങിലിതുവരെ തോല്‍വി അറിഞ്ഞിട്ടില്ല. 47 മത്സരങ്ങളില്‍ 47ലും വിജയം. ഫിലിപ്പീന്‍സുകാരനായ പാക്വിയാവോ 67 പോരാട്ടങ്ങളില്‍ 5 തവണ തോല്‍വി രുചിച്ചിട്ടുണ്ട്. നൂറ്റാണ്ടിന്റെ പോരാട്ടം എന്ന് ഇതിനകം തന്നെ പ്രശസ്തി നേടിയ മത്സരത്തിനായി ഇരു ക്യാമ്പുകളിലും മുന്നൊരുക്കം തകൃതിയാണ്. ലോക വെൽട്ടർ വെയ്റ്റ് പോരാട്ടത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ലക്ഷങ്ങൾ ചെലവാക്കി ടിക്കറ്റെടുക്കാൻ പരക്കം പായുകയാണ് ബോക്സിംഗ് ആസ്വാദകർ
സ്വഭാവം കൊണ്ടും, കായിക പരിശീലനം വഴിയും രണ്ടു ധ്രുവങ്ങളിലാണ് ഇരുവരും. മെയ് വെതർ വഴക്കാളിയും തന്‍റേടിയുമായാണ് അറിയപ്പെടുന്നതെങ്കിൽ, മാനി സൗമ്യനും ശാന്തശീലനുമാണ്. കാമുകിയെ മക്കളുടെ മുന്നിലിട്ട് തല്ലിച്ചതച്ചതിന് രണ്ടുമാസം ജയില്‍ കിടന്നിട്ടുള്ളയാളാണ് മെയ് വെതര്‍. എന്നാല്‍ ഫീലിപ്പീന്‍സില്‍ മികച്ച ജനപിന്തുണയുള്ള പാക്വിയാവോ അടുത്ത പ്രസിഡന്റാകും എന്ന പ്രതീക്ഷിക്കുന്ന വ്യക്തിയാണ്. മത്സരത്തിന്‍റെ പ്രചാരണം കൊഴിപ്പിക്കാൻ പക്വിയാവോയെ നന്മയുടെ പ്രതീകമായും മെയ് വെതറെ തിന്മയുടെ ആൾരൂപമായുമാണ് ചിത്രീകരിക്കുന്നത്. എന്നാല്‍ മത്സരം നന്മ-തിന്മകളുടെ മത്സരമല്ലെന്നും റിങിലെ മികച്ചവന്‍ ആരാണെന്നറിയുന്നതിനുള്ള പോരാട്ടമാണെന്നും മെയ്പെതര് പറഞ്ഞു.
2010ൽ ഇരുവരും തമ്മിലുളള പോരാട്ടത്തിന് കളം ഒരുങ്ങിയിരുന്നുവെങ്കിലും, അത് യാഥാർഥ്യമായില്ല. ഇതേവരെ ഏറ്റുമുട്ടിയിട്ടില്ലാത്ത എന്നാല്‍ ബോക്സിംഗ് റിംഗില്‍ സ്വന്തം ഇതിഹാസങ്ങള്‍ രചിച്ചിട്ടുള്ള രണ്ട് നക്ഷത്രങ്ങള്‍ ഏറ്റുമുട്ടുമ്പോള്‍ ആര് ജയിക്കും എന്ന്ത പ്രവചനാതീതം. അതുതന്നെയാണ് ഈ മത്സരത്തിന്റെ പ്രത്യേകതയും. വമ്പന്‍ വിലകൊടുത്തും ടിക്കറ്റ് നേടിയെടുത്ത് ചരിത്രമായി മാറാന്‍ പോകുന്ന നൂറ്റാണ്ടിന്റെ അങ്കത്തിന് സാക്ഷികളാകാന്‍ തയ്യാറെടുത്തിരിക്കുകയാണ് ലോകമെമ്പാടുമുള്ള ബോക്സിംഗ് പ്രേമികള്‍. ബോക്സിംഗ് റിംഗിലെ തീപാറുന്ന പോരാട്ടത്തിനൊടുവില്‍ ആരാകും സിംഹ ഗര്‍ജനം മുഴക്കുക, കാത്തിരുന്ന് കാണാം....