യുഎസ് ആക്രമണത്തില്‍ ഐഎസ് തലവന്‍ ബഗ്ദാദി കൊല്ലപ്പെട്ടു!

തിങ്കള്‍, 27 ഏപ്രില്‍ 2015 (13:46 IST)
ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ് ഐഎസ്) ഭീകര സംഘടനയുടെ തലവന്‍ അബു ബക്കര്‍ അല്‍ ബഗ്ദാദി അമേരിക്കന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി റേഡിയോ ഇറാന്‍ റിപ്പോര്‍ട്ട് ചെയ്തു. ഓള്‍ ഇന്ത്യ റേഡിയോയും ഇറാന്‍ റേഡിയോയെ ഉദ്ധരിച്ചു വാര്‍ത്ത ട്വീറ്റ് ചെയ്തിട്ടുണ്ട്. അതേസമയം ബഗ്ദാദി കൊല്ലപ്പെട്ട കാര്യത്തില്‍ വ്യക്തമായ സ്ഥിരീകരണം ഉണ്ടായിട്ടില്ല.

മാര്‍ച്ച് പതിനെട്ടിന് സിറിയന്‍ അതിര്‍ത്തിയിലെ നിനവെയിലെ അല്‍ ബാജില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ ബഗ്ദാദിക്ക് ഗുരുതരമായ പരുക്കുകള്‍ ഏറ്റുവെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. വാര്‍ത്തകള്‍ പരന്നെങ്കിലും ആവശ്യമായ തെളിവുകള്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് വാര്‍ത്ത അമേരിക്ക തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ബഗ്ദാദി കൊല്ലപ്പെട്ടതായി റേഡിയോ ഇറാന്‍ റിപ്പോര്‍ട്ട് ചെയ്‌തത്.

പതിനെട്ടിന് നടന്ന ആക്രമണത്തില്‍ ബഗ്ദാദി അവശനാണെന്നും ഗാര്‍ഡിയനും മറ്റു മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഐഎസിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നയിക്കാന്‍ പോലും കഴിയാത്തവിധം അദ്ദേഹത്തിന് പരുക്കേറ്റിരുന്നതായും ഗാര്‍ഡിയനും മറ്റു മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക