വിംബിൾഡൻ ഫൈനലിലെ തോൽവിക്ക് ഫെഡററുടെ മധുരപ്രതികാരം. എടിപി ഫൈനൽസിൽ ജോക്കോവിച്ച് സെമി കാണാതെ പുറത്ത്

അഭിറാം മനോഹർ
വെള്ളി, 15 നവം‌ബര്‍ 2019 (12:22 IST)
2019 ലെ വിംബിൾഡൻ ഫൈനലിൽ ജോക്കോവിച്ചിനോടേറ്റ തോൽവിക്ക് മധുരപ്രതികാരവുമായി സ്വിസ്  ഇതിഹാസതാരം റോജർ ഫെഡറർ.  കഴിഞ്ഞ വിമ്പിൾഡൻ ഫൈനലിൽ അഞ്ച് സെറ്റുകൾ നീണ്ട ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് സ്വിസ് താരം ജോക്കോവിച്ചിനോട് അടിയറവ് പറഞ്ഞത്. നാല് മണിക്കൂറും 57മിനിറ്റും നീണ്ടുനിന്ന മത്സരം വിമ്പിൾഡൻ ചരിത്രത്തിലെ തന്നെ ഏറ്റവും ദീർഘമേറിയ പോരാട്ടമാണ്. 
 
എന്നാൽ അന്ന് വിജയം കൈവിട്ടതിന്റെ ക്ഷീണം ഇപ്പോൾ തീർത്തിരിക്കുകയാണ് സ്വിസ് ഇതിഹാസതാരം. എ ടി പി ഫൈനൽസിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ നേരിട്ടുള്ള സെറ്റുകൾക്ക് ജോക്കോവിച്ചിനെ പരാജയപ്പെടുത്തിയാണ് ഫെഡറർ ഇത്തവണ തന്റെ കലിപ്പടക്കിയത്. സ്കോർ 4-6,3-6.
 
 ഇതോടെ എ ടി പി ടൂർണമെന്റിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ നിന്നും ലോക രണ്ടാം നമ്പർ താരമായ ജോക്കോവിച്ച് പുറത്തായി. ഗ്രൂപ്പിൽ നിന്നും റോജർ ഫെഡറർ,ഡൊമിനിക് തീം എന്നിവർ സെമയിലും കടന്നു.
 
ടൂർണമെന്റിൽ മറ്റൊരു മത്സരത്തിൽ  സെമിസ്ഥാനം ഉറപ്പിക്കുവാൻ ഫ്രഞ്ച് താരം റാഫേൽ നദാലും ഇന്നിറങ്ങുന്നുണ്ട്. ഇന്ന് നടക്കുന്ന ഗ്രൂപ്പ് ഫൈനൽ പോരാട്ടത്തിൽ എതിരാളിയായ സ്റ്റെഫാനോസ് സിറ്റ്‌സിപാസിനെ തോൽപ്പിച്ചാൽ മാത്രമെ നദാലിന് സെമിയിൽ പ്രവേശിക്കാനാകു. മറ്റൊരു മത്സരത്തിൽ അലക്സാണ്ടർ സ്വരേവ് റഷ്യൻ താരം മെദ്‌വദേവിനെ നേരിടും. 

അനുബന്ധ വാര്‍ത്തകള്‍

Next Article