യുഎസ് ഓപ്പണ്‍ പുരുഷ കിരീടം ലോക രണ്ടാം നമ്പര്‍ താരം റാഫേല്‍ നദാലിന്. റഷ്യയുടെ ഡാനിയേല്‍ മെദ്‍വദേവിനെ തോല്‍പ്പിച്ചാണ് നദാല്‍ കിരീടം നേടിയത്. അഞ്ച് സെറ്റ് നീണ്ട് നിന്ന വാശിയേറിയ പോരാട്ടത്തില്‍ ആദ്യ രണ്ട് സെറ്റുകളും അഞ്ചാം സെറ്റും നേടിയാണ് നദാലിന്റെ കിരീട നേട്ടം. നാലാം തവണയാണ് നദാല്‍ യുഎസ് ഓപ്പണില്‍ മുത്തമിടുന്നത്.