ചാമ്പ്യൻസ് ലീഗ്: സമനിലകള്‍ മാത്രം

Webdunia
വ്യാഴം, 19 ഫെബ്രുവരി 2015 (10:25 IST)
യൂറോപ്യൻ ചാമ്പ്യൻസ് ലീഗ് ഫുട്ബാളിന്റെ നോക്കൗട്ട് റൗണ്ടിൽ ഇന്നലെ നടന്ന രണ്ട് മത്സരങ്ങളും സമനിലയിൽ അവസാനിച്ചു. പാരിസ് സെയിന്റ - ജെർമെയിനും ചെൽസിയയും തമ്മിൽ 1-1ന് സമനിലയിൽ പിരിഞ്ഞപ്പോൾ ഷക്താർ  യുണൈറ്ഡും ബയേൺ മ്യൂണിക്കും തമ്മിലുള്ള മത്സരം ഗോൾ രഹിത സമനിലയിൽ  അവസാനിക്കുകയായിരുന്നു.

ഷക്താർ യുണൈറ്റഡിന്റെ തട്ടകത്തിൽ  നടന്ന മറ്റൊരു മത്സരത്തിൽ കരുത്തരായ  ബയേൺ മ്യൂണിക്കിനെ ആതിഥേയർ ഗോൾ രഹിതൽ സമനിലയിൽ തളച്ചു. ഇതോടെ മുന്നോട്ടുള്ള മത്സരങ്ങള്‍ കൂടുതല്‍ ശക്തമാകുമെന്ന് ഉറപ്പായിരിക്കുകയാണ്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.