അശ്വാഭ്യാസത്തില്‍ ഇരട്ട വെള്ളി; ഏഴ് സ്വർണ്ണവും ഏഴു വെള്ളിയും 17 വെങ്കലവുമായി ഇന്ത്യ ഒമ്പതാം സ്ഥാനത്ത്

ഞായര്‍, 26 ഓഗസ്റ്റ് 2018 (14:56 IST)
പതിനെട്ടാമത് ഏഷ്യന്‍ ഗെയിംസിന്റെ എട്ടാം ദിനത്തില്‍ ഇന്ത്യയ്ക്ക് ഇരട്ട വെള്ളി മെഡല്‍. അശ്വാഭ്യാസത്തില്‍ വ്യക്തിഗത ഇനത്തിലും ടീം ഇനത്തിലുമാണ്  ഇന്ത്യ വെള്ളി മെഡൽ സ്വന്തമാക്കിയത്. വ്യക്തിഗത ഇനത്തിൽ ഫവാദ് മിർസയാണ് ഇന്ത്യയ്ക്ക് വെള്ളിമെഡൽ സമ്മാനിച്ചത്. 1982നു ശേഷം അശ്വഭ്യാസത്തിൽ ഇന്ത്യയ്‌ക്ക് ലഭിക്കുന്ന മെഡൽ കൂടിയാണിത്. 
 
ഇതോടെ, ഏഴു സ്വർണവും ഏഴു വെള്ളിയും 17 വെങ്കലവും ഉൾപ്പെടെ ഇന്ത്യയ്‌ക്ക് പതിമൂന്ന് മെഡലുകളായി. ഞായറാഴ്ച നടന്ന മത്സരത്തില്‍ മിര്‍സ (26.40) രണ്ടാമതായാണ് ഫിനിഷ് ചെയ്തത്. ജപ്പാന്റെ ഒയ്‌വ യോഷിയാക്കിക്കാണ് (22.70) സ്വര്‍ണം. ചൈനയുടെ ഹുവ ടിയാന്‍ അലെക്‌സ് (27.10) വെങ്കലവും നേടി. ഇതോടെ ഏഴു സ്വര്‍ണവും ഏഴു വെള്ളിയും 17 വെങ്കലവുമടക്കം ഇന്ത്യയുടെ മെഡല്‍ നേട്ടം 31 ആയി.  
 
നിലവില്‍ ഒമ്പതാം സ്ഥാനത്താണ് ഇന്ത്യ ഉള്ളത്. ടീം ഇനത്തില്‍ മിര്‍സയ്‌ക്കൊപ്പം രാകേഷ് കുമാര്‍, ആഷിഷ് മാലിക്ക്, ജിതേന്ദര്‍ സിങ് എന്നിവരടങ്ങിയ ടീമാണ് വെള്ളി നേടിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍