ഇറ്റാലിയൻ ലീഗിൽ യുവന്റസിന് ജയം, റോണാൾഡോക്ക് ചരിത്രനേട്ടം

അഭിറാം മനോഹർ

തിങ്കള്‍, 16 ഡിസം‌ബര്‍ 2019 (12:57 IST)
ഇറ്റാലിയൻ ലീഗ് ഫുട്ബോളിൽ യുവന്റസിന് തകർപ്പൻ ജയം. യുവന്റസിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളിന്റെ വിജയമാണ് ഇറ്റാലിയൻ വമ്പൻമാർ സ്വന്തമാക്കിയത്. ആദ്യ പകുതിയിലാണ് മൂന്ന് ഗോളുകളും യുവന്റസ് സ്വന്തമാക്കിയത്. മത്സരത്തിൽ ഇരട്ടഗോളുകളോടെ സൂപ്പർതാരം ക്രിസ്ത്യാനോ റോണാൾഡോയാണ് യുവന്റസ് വിജയം എളുപ്പമാക്കിയത്.
 
9,37 മിനിറ്റുകളിലാണ് റോണാൾഡോ ഗോൾ നേടിയത് ഇതോടെ റോണാൾഡോക്ക് സീസണിൽ 11 ഗോളുകളായി. ഇതോടെ യൂറോപ്പിൽ കഴിഞ്ഞ 15 സീസണീലും പത്തിലധികം ഗോൾ നേടുന്ന ഏക താരമെന്ന റെക്കോഡും റോണാൾഡോ സ്വന്തമാക്കി. 45മത് മിനുറ്റിൽ ലിയോണാര്‍ഡോ ബൊണൂച്ചിയാണ് യുവന്‍റസിനായി മൂന്നാം ഗോള്‍ നേടിയത്.  മത്സരത്തിലെ ഇഞ്ച്വ‌റി സമയത്തിലാണ് യുഡിനീസ് തങ്ങളുടെ ആശ്വാസ ഗോൾ നേടിയത്. ബുധനാഴ്ച സാംപ്‌ദോറിയക്കെതിരെയാണ് യുവന്റസിന്റെ അടുത്ത മത്സരം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍