ചെല്‍സിക്ക് വീണ്ടും തോല്‍വി

Webdunia
വെള്ളി, 7 ഓഗസ്റ്റ് 2015 (09:51 IST)
പ്രീസീസണിലെ അവസാന മത്സരത്തില്‍ ചെല്‍സിക്ക് തോല്‍വി. ഇറ്റാലിയന്‍ ക്ലബ്ബായ ഫിയോറെന്റീനയാണ് ഇംഗ്ലീഷ് ക്ലബ്ബിനെ കീഴടക്കിയത് (1-0). 34-)ം മിനിറ്റില്‍ ഗോണ്‍സാലോ റോഡ്രിഗസാണ് നിര്‍ണായക ഗോള്‍ നേടിയത്.

പ്രീമിയര്‍ ലീഗ് ആരംഭിക്കാനിരിക്കെ, തുടര്‍ച്ചയായ രണ്ടാം തോല്‍വി ചെല്‍സിക്ക് തിരിച്ചടിയാണ്. കമ്യൂണിറ്റി ഷീല്‍ഡ് കപ്പില്‍ ആഴ്‌സനല്‍ ചെല്‍സിയെ വീഴ്ത്തിയിരുന്നു.