കനേഡിയന്‍ ഗ്രാന്‍ഡ് പ്രീയില്‍ ‘ ഹാമില്‍ട്ടണ്‍ ’ രാജാവ്

Webdunia
തിങ്കള്‍, 8 ജൂണ്‍ 2015 (15:08 IST)
ഫോര്‍മുല വണ്‍ കനേഡിയന്‍ ഗ്രാന്‍ഡ് പ്രീയില്‍ ലൂയിസ് ഹാമില്‍ട്ടണ്‍ ജേതാവ്. മെഴ്സിഡസിന്റെ തന്നെ നിക്കോ റോസ് ബര്‍ഗിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ഹാമില്‍ട്ടണ്‍ ജേതാവായത്. ബ്രിട്ടീഷ് ഡ്രൈവറുടെ ഈ സീസണിലെ നാലാം ജയമാണിത്. ഒരു മണിക്കൂര്‍ 31:54 സെക്കന്‍ഡിലാണ് 70 ലാപ്പുകള്‍ ഹാമില്‍ട്ടണ്‍ പൂര്‍ത്തിയാക്കിയത്. ഫെറാരിയുടെ കിമി റൈക്കോനന്‍ മൂന്നാമതെ ത്തി.