ബ്രസീല്‍ സൂപ്പര്‍താരം നെയ്മറിന്റെ തലച്ചോര്‍ നന്നായിട്ടല്ല പ്രവര്‍ത്തിക്കുന്നത്. താരത്തിന്റെ തലച്ചോറിന് മറ്റ് ഫുട്ബോള്‍ താരങ്ങളുടേതിനേക്കാള്‍ 10 ശതമാനം പ്രതികരണശേഷി കുറവാണെന്നാണ് പഠനറിപ്പോര്‍ട്ട്. സത്വര പ്രതികരണശേഷി അഥവാ ഓട്ടോ പൈലറ്റ് പ്രതിഭാസം എന്നാണിതിനെ വിളിക്കുക. പ്രൊഫഷണല്‍ ഫുട്ബോള്‍ താരങ്ങളുടേതിനേക്കാള്‍ 10 ശതമാനം കുറവ് പ്രവര്‍ത്തനം മാത്രമേ നെയ്മറുടെ തലച്ചോറില്‍ എതിരാളികളെ ഫുട്ബോള്‍ കളത്തില്‍ മറികടക്കുന്ന സമയത്ത് നടക്കുന്നുള്ളുവെന്നാണ് റിപ്പോര്‍ട്ട്. ജപ്പാനിലെ ഒരു വിഭാഗം ന്യൂറോളജിസ്റ്റുകള്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം തെളിഞ്ഞത്. മൈതാനത്ത് സാഹചര്യത്തിനനുസരിച്ച് പ്രതികരിക്കാനുള്ള നെയ്മറുടെ കഴിവിന് കാരണമാകുന്നതു ഇതേ ശേഷിയാണ്.