കഴിഞ്ഞ ശനിയാഴ്ച ബൊറൂഷ്യ ഡോര്‍ട്ട് മുണ്ടിനെതിരായ ജര്‍മ്മന്‍ കപ്പ് മത്സരത്തിനിടെ കാല്‍മുട്ടിന് പരുക്കേറ്റതാണ് ഷ്വെയ്ന്‍ സ്റ്റീഗര്‍ക്ക് വിനയായത്. എന്നാല്‍ പരുക്ക് ഗുരുതരമല്ലെന്നും കളിക്കാന്‍ കഴിയുമെന്നുമാണ് റിപ്പോര്‍ട്ട്.
ടീം ക്യാപ്റ്റന്‍ ഫിലിപ്പ് ലാമും ഗോളി മാന്യുവല്‍ ന്യൂയറും പരുക്കിന്റെ പിടിയിലാണ്. ജര്‍മ്മനിയില്‍ ചികിത്സയില്‍ കഴിയുന്ന ഇവര്‍ ഇന്ന് ക്യാമ്പിലെത്തുമെന്നും ഹാന്‍സി ഫ്ളിക്ക് അറിയിച്ചു.