ലോക ബാഡ്മിന്റണ്‍ ചാമ്പ്യൻഷിപ്പ്: സൈനയ്ക്ക് വെങ്കലം മാത്രം - പ്രതീക്ഷയുണര്‍ത്തി സിന്ധു
ലോക ബാഡ്മിന്റണ്‍ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ സൈന നെഹ്വാൾ സെമിയിൽ പുറത്തായി. ജപ്പാൻ താരം നൊഷോമി ഒക്കുഹരയോട് ഒന്നിനെതിരെ രണ്ടു ഗെയിമുകൾക്കാണ് സൈന പരാജയപ്പെട്ടത്. സ്കോർ: 12-21, 21-17, 21-10.
മൂന്നു സെറ്റു നീണ്ടുനിന്ന പോരാട്ടത്തിൽ ആദ്യ സെറ്റ് സ്വന്തമാക്കിയ ശേഷമാണ് സൈന മൽസരം കൈവിട്ടത്. തോൽവിയോടെ സൈന വെങ്കലം സ്വന്തമാക്കി.
സൈന പരാജയപ്പ്പെട്ടുവെങ്കിലും രണ്ടാം സെമിയിൽ മൽസരിക്കുന്ന പിവി സിന്ധുവിലൂടെ ഇന്ത്യക്ക് ഫൈനൽ പ്രതീക്ഷയുണ്ട്. ലോക ജൂനിയർ ചാംപ്യൻ ചൈനയുടെ ചെൻ യുഫെയിയാണ് സെമിയിൽ സിന്ധുവിന്റെ എതിരാളി.