ഏഷ്യന്‍ ഗെയിംസ് റോവിങ്ങില്‍ ഇന്ത്യയ്ക്ക് ഒരു വെങ്കല മെഡല്‍ കൂടി. ലൈറ്റ്വെയ്റ്റ് സിംഗിള്‍ സ്കള്‍സില്‍ ദുഷ്യന്താണ് വെങ്കലം നേടിയത്. ഒന്നാം സ്ഥാനത്തായിരുന്ന ദുഷ്യന്തിന് അവസാന 500 മീറ്ററിലെ വേഗക്കുറവാണ് വിനയായത്. ദുഷ്യന്തിലൂടെ ഇന്ത്യ നേടിയത് ഗെയിംസിലെ പത്താമത്തെ വെങ്കലമാണ്.
500 മീറ്റര്‍ 1.45:23 സെക്കന്‍ഡിലും 1000 മീറ്റര്‍ 3:34.31 സെക്കന്‍ഡിലുമാണ് ദുഷ്യന്ത് തുഴഞ്ഞെത്തിയത്. ആദ്യ 500 മീറ്ററില്‍ രണ്ടാം സ്ഥാനത്തായിരുന്ന ദുഷ്യന്ത് അടുത്ത 500 മീറ്ററിലും 1500 മീറ്ററായപ്പോഴും ഒന്നാം സ്ഥാനത്തായിരുന്നു. അവസാന 500 മീറ്ററിലെ വേഗക്കുറവാണ് ദുഷ്യന്തിന് വിനയായത്.
7:25.04 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത ഹോങ്കോങ്ങിന്റെ ഹോയ് ലോക് ക്വാന്‍ സ്വര്‍ണവും 1:25.95 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത ദക്ഷിണ കൊറിയയുടെ ലീ ഹാകിബോയെം വെള്ളിയും നേടി. ഒരു സ്വര്‍ണവും ഒരു വെള്ളിയും പത്ത് വെങ്കലവും ഉള്‍പ്പടെ മൊത്തം പന്ത്രണ്ട് മെഡലാണ് ഇന്ത്യയ്ക്കുള്ളത്.