നദാലിനെ അട്ടിമറിച്ച് മുറെയ്ക്ക് കിരീടം
മാഡ്രിഡ് ഓപ്പണ്‍ ഫൈനലില്‍ കളിമണ്‍ കോര്‍ട്ടിലെ രാജാവ് റഫേല്‍ നദാലിനെ അട്ടിമറിച്ച് ബ്രിട്ടീഷ് താരം ആന്‍ഡി മുറെ കിരീടം ചൂടി. അസാമാന്യ ഫോമില്‍ മണ്‍കോര്‍ട്ടില്‍ കളിച്ച മറെ 6–3, 6–2നാണ് നദാലിനെ തകര്‍ത്തത്. ഇതോടെ നദാല്‍ റാങ്കിംഗില്‍ ഏഴാം സ്ഥാത്തേക്കു പിന്തള്ളപ്പെട്ടു. ഇത് ആദ്യമായാണ് സ്പാനിഷ് താരം ആദ്യ അഞ്ചില്‍ നിന്ന് പുറത്താകുന്നത്
ഇവിടെ മൊത്തം അഞ്ചാം കിരീടവും തുടര്‍ച്ചയായി മൂന്നാം കിരീടവും ലക്ഷ്യം വെച്ചിറങ്ങിയ നദാലിന് അടിപതറുന്ന കാഴ്ചയാണ് കോര്‍ട്ടില്‍ കണ്ടത്. 90 മിനിറ്റ് മാത്രം നീണ്ട മത്സരത്തിന്റെ തുടക്കത്തില്‍ മാത്രമാണ് ഫൈലിനൊത്ത പോരാട്ടം നടന്നത്.
വനിതാ വിഭാഗം സിംഗിള്‍സ് കിരീടം പെട്ര ക്വിറ്റോവയ്ക്കാണ്. പുരുഷ ഡബിള്‍സില്‍ ഇന്ത്യയുടെ രോഹന്‍ ബൊപ്പണ്ണ-മെര്‍ഗിയാ സഖ്യത്തിനാണ് കിരീടം.