അൽ ഹിലാൽ കോടികൾ ഒഴുക്കും, നെയ്മറിന് പകരം വിനീഷ്യസിനെ ടീമിലെത്തിക്കാൻ ശ്രമം

അഭിറാം മനോഹർ
തിങ്കള്‍, 14 ഒക്‌ടോബര്‍ 2024 (18:59 IST)
Vinicius Jr
ബ്രസീലിന്റെ റയല്‍ മാഡ്രിഡ് സൂപ്പര്‍ താരം വിനീഷ്യസ് ജൂനിയറിനെ സ്വന്തമാക്കന്‍ ശ്രമവുമായി സൗദി ക്ലബായ അല്‍ ഹിലാല്‍. പരിക്കേറ്റ സൂപ്പര്‍ താരം നെയ്മറിനെ പകരക്കാരനായാണ് അല്‍ ഹിലാല്‍ വിനീഷ്യസിനെ ലക്ഷ്യമിടുന്നത്. ഈ വര്‍ഷത്തെ ബാലണ്‍ ഡിയോര്‍ സാധ്യതയുള്ള വിനീഷ്യസിനായി വമ്പന്‍ തുകയാണ് സൗദി ക്ലബ് ഓഫര്‍ ചെയ്യുന്നത്. അതേസമയം നിലവില്‍ റയല്‍ മാഡ്രിഡിന്റെ കുന്തമുനയായ താരത്തെ റയല്‍ കൈവിടാന്‍ സാധ്യത വിരളമാണ്.
 
നേരത്തെ ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറിനെ സൗദി ക്ലബ് സ്വന്തമാക്കിയിരുന്നെങ്കിലും ഏതാനും മത്സരങ്ങള്‍ മാത്രമാണ് നെയ്മര്‍ ക്ലബിനായി കളിച്ചത്. പരിക്കേറ്റ താരത്തിന്റെ തിരിച്ചുവരവ് ഇനിയും വൈകും എന്ന തിരിച്ചറിവിലാണ് മറ്റൊരു ബ്രസീലിയന്‍ സൂപ്പര്‍ താരത്തെ സ്വന്തമാക്കാന്‍ അല്‍ ഹിലാല്‍ ഒരുങ്ങുന്നത്. 2025 വരെയാണ് നെയ്മറുമായി അല്‍ ഹിലാലിന് കരാറുള്ളത്. നെയ്മറുമായി 300 മില്യണ്‍ ഡോളറിന്റെ കരാറാണ് 2 വര്‍ഷക്കാലത്തിനായി അല്‍ ഹിലാല്‍ നല്‍കിയത്. സൂപ്പര്‍ താരമായ വിനീഷ്യന്‍ ജൂനിയറിനും സമാനമായ തുക തന്നെയാകും അല്‍ ഹിലാല്‍ മുന്നോട്ട് വെയ്ക്കുക. ഇതിന് മുന്‍പും സൗദിയില്‍ നിന്നും വമ്പന്‍ ഓഫറുകള്‍ വന്നിട്ടുണ്ടെങ്കിലും വിനീഷ്യസ് റയലില്‍ തന്നെ തുടരാന്‍ തീരുമാനിക്കുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article