2012ലെ മികച്ച താരമാകാന്‍ സൈനയും

വ്യാഴം, 28 മാര്‍ച്ച് 2013 (10:38 IST)
PRO
ഇന്ത്യയുടെ അഭിമാനതാരം സൈനയെയും ബാഡ്‌മിന്റണ്‍ വേള്‍ഡ്‌ ഫെഡറേഷന്റെ 2012 ലെ മികച്ച വനിതാ താരത്തിനുള്ള അവാര്‍ഡിന്‌ പരിഗണിക്കുന്നു.

ലോക രണ്ടാം റാങ്കുകാരിയായ സൈന, ഒന്നാം റാങ്കുകാരിയായ ചൈനയുടെ ലി സുറേയ്‌, ലണ്ടന്‍ ഒളിമ്പിക്‌സില്‍ വെള്ളി നേടിയ ചൈനയുടെ തന്നെ യിഹാന്‍ വാംഗ്‌, ഒളിമ്പിക്‌ ഡബിള്‍സ്‌ കിരീടം നേടിയ ടിയാന്‍ ക്വിംഗ്‌, സാവോ യുന്‍ലീ എന്നിവരെയാണു നാമനിര്‍ദേശം ചെയ്‌തിരിക്കുന്നത്‌.

ചൈനീസ്‌ താരങ്ങളാണു നാമനിര്‍ദേശം ചെയ്യപ്പെട്ടവരില്‍ ഏറെയും. മേയ്‌ 18നു ക്വോലാലംപുരില്‍ നടക്കുന്ന ബാഡ്‌മിന്റണ്‍ വേള്‍ഡ്‌ ഫെഡറേഷന്റെ വാര്‍ഷികസമ്മേളനത്തില്‍ അവാര്‍ഡ്‌ ജേതാക്കളുടെ പേരുകള്‍ പുറത്തുവിടും.

വെബ്ദുനിയ വായിക്കുക