സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡ് മുന്നില്‍ തുടരുന്നു. തൊട്ടടുത്തുള്ള ടീമുമായി ഏഴ് പോയന്റ് മുന്നിലാണ് മാഡ്രിഡ്. ഇരുപത് മത്സരങ്ങളില്‍ നിന്ന് 17 ജയങ്ങളോടെ 52 പോയന്റാണ് റയല്‍ മാഡ്രിഡിനുള്ളത്.
ബാഴ്സലോണയുമായുള്ള മത്സരം ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞെങ്കിലും റയല്‍ സരഗോസയ്ക്കെതിരെ തകര്‍പ്പന്‍ ജയം നേടാനായതാണ് പോയന്റ് പട്ടികയില്‍ മുന്നേറാന്‍ റയല്‍ മാഡ്രിഡിന് സഹായകരമായത്. സരഗോസയെ റയല്‍ മാഡ്രിഡ് ഒരു ഗോളിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് പരാജയപ്പെടുത്തിയത്.
പോയന്റ് പട്ടികയില്‍ റയല്‍ മാഡ്രിഡിന് തൊട്ടുപിന്നിലുള്ള ബാഴ്സലോണയ്ക്ക് 45 പോയന്റാണ് ഉള്ളത്. മൂന്നാം സ്ഥാനത്തുള്ള വലെന്‍സിയക്ക് 35 പോയന്റാണ് ഉള്ളത്.