സൈനയ്ക്ക് സ്വിസ് ഓപ്പണ്‍ കിരീടം

Webdunia
തിങ്കള്‍, 19 മാര്‍ച്ച് 2012 (10:05 IST)
PRD
PRD
ഇന്ത്യയുടെ സൈന നേഹ്‌വാളിന് സ്വിസ് ഓപ്പണ്‍ ഗ്രാന്‍ പ്രീ ഗോള്‍ഡ് കിരീടം. ചൈനയുടെ ഷിസിയാന്‍ വാംഗിനെ പരാജയപ്പെടുത്തിയാണ് സൈന കിരീടം ചൂടിയത്.

സൈന 21-19, 21-16 എന്നീ സെറ്റുകള്‍ക്കാണ് ഷിസിയാന്‍ വാംഗിനെ പരാജയപ്പെടുത്തിയത്. ക്വാര്‍ട്ടറില്‍ ചൈനീസ് താരം സിന്‍ ലിയുവിനെയാണ് സൈന പരാജയപ്പെടുത്തിയത്. സെമിഫൈനലില്‍ ജപ്പാന്‍ താരം മിനാസു മിറ്റാനിയെയുമായിരുന്നു സൈന പരാജയപ്പെടുത്തിയത്.

കഴിഞ്ഞവര്‍ഷം മാര്‍ച്ച് 20ന് സ്വിസ് ഓപ്പണിലാണ് സൈന ഒടുവില്‍ കിരീടം നേടിയത്. 2011ല്‍ മലേഷ്യ ഓപ്പണിലും ഇന്‍ഡൊനീഷ്യ സൂപ്പര്‍ സീരീസിലും സൂപ്പര്‍ സീരീസ് മാസ്റ്റേഴ്‌സ് ഫൈനലിലും സൈന റണ്ണറപ്പാവുകയായിരുന്നു.