WTC Point Table: ബംഗ്ലാദേശിനെതിരായ പരമ്പര തോല്‍വിയോടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ പാക്കിസ്ഥാന്‍ താഴേക്ക്. പുതുക്കിയ പോയിന്റ് പട്ടിക പ്രകാരം പാക്കിസ്ഥാന്‍ എട്ടാം സ്ഥാനത്താണ്. സ്വന്തം നാട്ടില്‍ ബംഗ്ലാദേശിനു തോല്‍വി വഴങ്ങിയതോടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിലേക്കുള്ള പാക്കിസ്ഥാന്റെ വഴികള്‍ ഏറെക്കുറെ അടയുകയും ചെയ്തു. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പര 2-0 ത്തിനാണ് പാക്കിസ്ഥാന്‍ തോറ്റത്.
ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ കാണാതെ നേരത്തെ പുറത്തായ വെസ്റ്റ് ഇന്‍ഡീസ് മാത്രമാണ് പോയിന്റ് ടേബിളില്‍ പാക്കിസ്ഥാനു താഴെ (ഒന്‍പതാം സ്ഥാനത്ത്) ഉള്ളത്. 45.83 പോയിന്റ് ശതമാനത്തോടെ ബംഗ്ലാദേശ് പോയിന്റ് ടേബിളില്‍ നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നു. പാക്കിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയ്ക്കു മുന്‍പ് ആറാം സ്ഥാനത്തായിരുന്നു ബംഗ്ലാദേശ്. ന്യൂസിലന്‍ഡ് ആണ് മൂന്നാം സ്ഥാനത്ത്.
ഇന്ത്യ ഒന്നാം സ്ഥാനത്ത് തുടരുന്നു. ഒന്‍പത് കളികളില്‍ നിന്ന് ആറ് ജയം, രണ്ട് തോല്‍വി, ഒരു സമനില എന്നിവയാണ് ഇന്ത്യ നേടിയിരിക്കുന്നത്. 68.52 ആണ് ഇന്ത്യയുടെ പോയിന്റ് ശതമാനം. 12 കളികളില്‍ നിന്ന് എട്ട് ജയവും മൂന്ന് തോല്‍വിയുമായി 62.50 പോയിന്റ് ശതമാനത്തോടെ ഓസ്‌ട്രേലിയയാണ് രണ്ടാം സ്ഥാനത്ത്. ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക എന്നീ ടീമുകളാണ് യഥാക്രമം അഞ്ച് മുതല്‍ ഏഴ് വരെയുള്ള സ്ഥാനങ്ങളില്‍.