സോംദേവ് എടിപി ടെന്നിസ് ടൂര്‍ണമെന്റിന് യോഗ്യത നേടി

ചൊവ്വ, 1 ഒക്‌ടോബര്‍ 2013 (09:19 IST)
PTI
PTI
ഇന്ത്യയുടെ അഭിമാന താരം സോംദേവ് ദേവ്‌വര്‍മ്മന്‍ ചൈനാ ഓപ്പണ്‍ എടിപി ടെന്നിസ് ടൂര്‍ണമെന്റിന് യോഗ്യത നേടി. ഇറ്റാലിയന്‍ താരമായ പൗലോ ലോറന്‍സിയെയാണ് മികച്ച പ്രകടനത്തിലൂടെ യോഗ്യത മത്സരത്തില്‍ സോംദേവ് കീഴടക്കിയത്.

ലോക റാങ്കിംഗില്‍ എണ്‍പത്തിയഞ്ചാം സ്ഥാനത്തുള്ള പൗലോ ലോറന്‍സിയുമായുള്ള പോരാട്ടത്തില്‍ തോണ്ണൂറ്റിയേഴാം റാങ്കുകാരനായ സോംദേവിനായിരുന്നു കളിയിലുടനീളം ആധിപത്യം.

യോഗ്യത മത്സരത്തില്‍ ചൈനാ ഓപ്പണിലെ നിലവിലെ വനിതാ ചാമ്പ്യന്‍ വിക്ടോറിയ അസരങ്ക ആദ്യ റൗണ്ടില്‍ പുറത്തായി.

സ്കോര്‍: സോംദേവ്- പൗലോ ലോറന്‍സി 3-6, 7-6(5), 6-3.

വെബ്ദുനിയ വായിക്കുക